കാനിൽ സ്വന്തം സിനിമ കാണാൻ സണ്ണി ലിയോണി

സണ്ണി അഭിനയിച്ച കെന്നഡി എന്ന ചിത്രമാണ് കാനിൽ മിഡ്നൈറ്റ് സ്ക്രീനിങ് വിഭാഗത്തിൽ പ്രദർശിപ്പിച്ചത്
കാനിൽ സ്വന്തം സിനിമ കാണാൻ സണ്ണി ലിയോണി
Updated on

കാൻസ്: ഇത്തവണത്തെ കാൻ ചലച്ചിത്രോത്സവ വേദിയിൽ സ്വന്തം സിനിമയുടെ പ്രീമിയർ കാണാനായെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന വിശേഷണം സ്വന്തമാക്കി സണ്ണി ലിയോണി. സണ്ണി അഭിനയിച്ച കെന്നഡി എന്ന ചിത്രമാണ് കാനിൽ മിഡ്നൈറ്റ് സ്ക്രീനിങ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

ചലച്ചിത്രോത്സവം തുടങ്ങിയിട്ട് ഒരാഴ്ച പൂർത്തിയായിരിക്കുന്നു. ഐശ്വര്യ റായ് ബച്ചൻ, സാറാ അലി ഖാൻ, മാനുഷി ചില്ലാർ, ഖുശ്ബു തുടങ്ങി നിരവധി താരസുന്ദരികൾ കാനിന്‍റെ ചുവന്ന പരവതാനിയിലൂടെ കടന്നു പോയി... പക്ഷേ ഇത്തവണ ഇവരഭിനയിച്ച ചിത്രങ്ങളൊന്നും കാനിൽ പ്രദർശിപ്പിച്ചിരുന്നില്ല.

സംവിധായകൻ അനുരാഗ് കശ്യപിനും സഹനടൻ രാഹുൽ ഭട്ടിനുമൊപ്പമാണ് സണ്ണി ചുവന്ന പരവതാനിയിലെത്തിയത്. കാൻ ഫിലിം ഫെസ്റ്റിവലിൽ താൻ അഭിനയിച്ച ഒരു സിനിമപ്രദർശിപ്പിക്കുന്നുവെന്നത് ഏറെ സന്തോഷമേകുന്നുവെന്ന് സണ്ണി പറയുന്നു.

കാനിന്‍റെ പരവതാനിയിലൂടെ നടക്കുന്നുവെന്ന് വിശ്വസിക്കാനാകുന്നില്ല. അതേക്കുറിച്ച് പറയുമ്പോൾ പോലും കണ്ണുനീർ അടക്കാനാകാതെ വരുന്നെന്നും സണ്ണി ലിയോണി പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com