സണ്ണി വെയ്‌നും ലുക്മാനും പൊരിഞ്ഞ അടി | Video

പ്രേക്ഷക ശ്രദ്ധ നേടാൻ അണിയറ പ്രവർത്തകര്‍ തന്നെ ഇത്തരം ‘വിവാദ’ വീഡിയോകൾ പുറത്തുവിടാറുണ്ട്

നടന്‍മാരായ സണ്ണി വെയ്‌നും ലുക്മാനും തമ്മില്‍ വഴക്ക്, പൊരിഞ്ഞ അടി. സോഷ്യൽ മീഡിയിൽ ഇന്നലെ അർധരാത്രി മുതൽ പ്രചരിക്കുന്ന വീഡിയോ മണിക്കൂറുകൾക്കുള്ളിൽ വൈറലായി. പരസ്പരം കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ചീത്ത പറയുന്നതും വിഡിയോയിൽ കാണാം. കയ്യേറ്റം നടക്കുന്നതിനിടയിൽ ചുറ്റുമുള്ളവർ പിടിച്ചു മാറ്റാനും അനുനയിപ്പിക്കാനും ശ്രമിക്കുന്നുമുണ്ട്.

‘നടൻ സണ്ണി വെയ്നും ലുക്മാനും തമ്മിൽ പൊരിഞ്ഞ അടി’, എന്ന അടികുറിപ്പോടുകൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. വിഷയം വലിയ ശ്രദ്ധ നേടിയതിനുപുറകെ ഇത് ഇവരുടെ പുതിയ സിനിമയുടെ പ്രമോഷൻ്റെ ഭാഗമാണെന്നും ഒരു വിഭാഗം പറയുന്നു.

പ്രേക്ഷക ശ്രദ്ധ നേടാൻ അണിയറ പ്രവർത്തകര്‍ തന്നെ ഇത്തരം ‘വിവാദ’ വിഡിയോകൾ പുറത്തുവിടാറുണ്ട്. അത്തരമൊരു വീഡിയോ പ്രൊമോഷൻ ആണിതെന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com