തഗ് ലൈഫിന്‍റെ റിലീസ് വിലക്കിയ കേസിൽ കർണാടക സർക്കാരിനെതിരേ സുപ്രീം കോടതി

കമൽ ഹാസന്‍റെ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്‍റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയവരെ വിമർശിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം
Supreme Court against Karnataka government in case of ban on release of Thug Life

തഗ് ലൈഫിന്‍റെ റിലീസ് വിലക്കിയ കേസിൽ കർണാടക സർക്കാരിനെതിരേ സുപ്രീം കോടതി

Updated on

ന്യൂഡൽഹി: തഗ് ലൈഫ് സിനിമയുടെ റിലീസ് വിലക്കിയ കേസിൽ കർണാടക സർക്കാരിനെതിരേ സുപ്രീം കോടതി. ചിത്രം നിയമപ്രകാരം റിലീസ് ചെയ്യണമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. റിലീസ് സംബന്ധിച്ച തീരുമാനം അറിയിക്കാൻ സർക്കാരിനു സുപ്രീം കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ഒരു ദിവസമാണു ഇതിനു നൽകിയിരിക്കുന്ന സമയം.

കമൽ ഹാസന്‍റെ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്‍റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയവരെയും കോടതി വിമർശിച്ചു. ആൾക്കൂട്ട ഭീഷണികൾക്ക് നിയമവാഴ്ചയെ ബന്ദിയാക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.

തിയെറ്ററുകളിൽ എന്ത് പ്രദർശിപ്പിക്കണമെന്നു തീരുമാനിക്കാൻ ഗൂണ്ടകളുടെ കൂട്ടങ്ങളെ അനുവദിക്കാൻ കഴിയില്ല. ആരെങ്കിലും ഒരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ മറ്റൊരു പ്രസ്താവനയിലൂടെ അതിനെ നേരിടാം.

തിയെറ്ററുകൾ കത്തിക്കുമെന്നു ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ നിർമാതാവ് ക്ഷമാപണം നടത്തണമെന്ന ഹൈക്കോടതി നിർദേശത്തെയും സുപ്രീം കോടതി വിമർശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com