'കേരള സ്റ്റോറി' പ്രദർശനം സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി

അഭിഭാഷകനായ നിസാം പാഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്
'കേരള സ്റ്റോറി' പ്രദർശനം സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി
Updated on

ന്യൂഡൽഹി: വിവാദ സിനിമ "ദി കേരള സ്റ്റോറി'യുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി നിരാകരിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകനായ നിസാം പാഷ ആവശ്യപ്പെട്ടത്.

ജസ്റ്റിസ്മാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.

ചിത്രത്തിന് സെൻസർ ബോർഡ് അനുമതി ലഭിച്ചിട്ടുണ്ട്. സിനിമയുടെ റിലീസ് തടയണമെങ്കിൽ സെൻസർ ബോർഡ് അനുമതി നൽകിയതിനെ ചോദ്യം ചെയ്യണമെന്നും ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

ചിത്രം പ്രദർശനത്തിനെത്തുന്നത് വെള്ളിയാഴ്ചയാണെന്നും അതിനാൽ അടിയന്തിരമായി അപേക്ഷ പരിഗണിക്കണമെന്നുമുള്ള ആവശ്യവും സുപ്രീം കോടതി നിരസിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com