വിക്രം, എസ്.ജെ. സൂര്യ... കൂടെ സുരാജ് വെഞ്ഞാറമൂട്

സുരാജിന്‍റെ തമിഴിലെ അരങ്ങേറ്റ ചിത്രമാണിത്.
സുരാജിന്‍റെ തമിഴിലെ അരങ്ങേറ്റ ചിത്രമാണിത്. ദുഷാര വിജയനാണ് ചിത്രത്തിൽ വിക്രമിന്‍റെ നായികയായി എത്തുന്നത്.
വിക്രം, എസ്.ജെ. സൂര്യ... കൂടെ സുരാജ് വെഞ്ഞാറമൂട്
Updated on

ചിയാന്‍ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'വീര ധീര സൂരന്‍' രണ്ട് ഭാഗളായി റിലീസ് ചെയ്യും. ആദ്യ ഭാഗം ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യും. ചിറ്റ എന്ന ചിത്രത്തിന്‍റെ സംവിധായകനായ എസ്.യു അരുൺകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ എത്തുന്നു. സുരാജിന്‍റെ തമിഴിലെ അരങ്ങേറ്റ ചിത്രമാണിത്. ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള എസ്.ജെ. സൂര്യയാണ് മറ്റൊരു താരം. ദുഷാര വിജയൻ ആണ് വിക്രത്തിന്‍റെ നായികയായി ചിത്രത്തിലെത്തുന്നത്.

തമിഴ് ഗ്രാമങ്ങളിലെ കൊട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com