സുരേഷ് ഗോപിയെ നായകനാക്കി സിനിമയെടുക്കാൻ കണ്ണൻ രവി

മലയാള ചലച്ചിത്ര നിർമാണ മേഖലയിൽ സജീവമാകുമെന്ന് പ്രമുഖ തമിഴ് നിർമാതാവും വ്യവസായിയും ദുബായിലെ സംരംഭകനുമായ കണ്ണൻ രവി
Suresh Gopi film by Kannan Ravi

തമിഴ് സിനിമാ നിർമാതാവും ദുബായിൽ സംരംഭകനുമായ കണ്ണൻ രവി.

MV

Updated on

ദുബായ്: മലയാള ചലച്ചിത്ര നിർമാണ മേഖലയിൽ സജീവമാകുമെന്ന് പ്രമുഖ തമിഴ് നിർമാതാവും വ്യവസായിയും ദുബായിലെ സംരംഭകനുമായ കണ്ണൻ രവി. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി നായകനാവുന്ന മലയാള സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ജീവയെ നായകനാക്കി മലയാളിയായ നിധീഷ് സഹദേവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം 'തലൈവർ തമ്പി തലൈമയിലി'ന്‍റെ യുഎഇയിലെ ആദ്യ പ്രദർശനത്തിന്‍റെ ഭാഗമായി ദുബായ് അൽ ഗുറൈർ സെന്‍ററിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ നിർമാണ ഘട്ടത്തിലുള്ള 13 സിനിമകളിൽ മൂന്നെണ്ണം മലയാള സിനിമകളാണെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീഗോകുലം മൂവീസാണ് കേരളത്തിലെ 100 തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

'ജനനായകൻ' എന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചതാണ് 'തലൈവർ തമ്പി തലൈമയിൽ' നേരത്തെ തിയേറ്ററുകളിലെത്തിക്കാൻ കാരണമായത്. പൊങ്കൽ ആഘോഷമാക്കാനിരുന്ന പ്രേക്ഷകർക്ക് നല്ലൊരു വിരുന്നുകൂടിയാണ് ഈ ചിത്രമെന്നും കണ്ണൻ രവി പറഞ്ഞു. ജനനായകൻ റിലീസിലുണ്ടായ അനിശ്ചിതത്തിലാണ് വിപണിയിലെ അനുകൂല സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബ സമേതം ആസ്വദിക്കാൻ സാധിക്കുന്ന സിനിമകൾ എടുക്കാനാണ് ഇഷ്ടം. തന്‍റെ സിനിമക്കെതിരേ സെൻസർ ബോർഡിൽ നിന്ന് ഒരു തടസവും നേരിട്ടിട്ടില്ല. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമയാണ് ടി ടി ടി എന്നും കണ്ണൻ രവി അവകാശപ്പെട്ടു.

വലിയ ലാഭം കിട്ടുന്ന മറ്റ് ബിസിനസുകൾ താൻ ചെയ്യുന്നുണ്ട്. സിനിമ തന്നെ സംബന്ധിച്ച് ഒരു ബിസിനസ് മാത്രമല്ല; ഒരു വികാരം കൂടിയാണ് എന്നും കണ്ണൻ രവി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com