സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനാകുന്നു; 'കുമ്മാട്ടിക്കളി' ട്രെയ്‌ലർ കാണാം
നടന്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി എത്തുന്നു. 'കുമ്മാട്ടിക്കളി' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൻ്റെ ട്രെയ്‌ലർ സുരേഷ് ഗോപിയും ദുല്‍ഖറും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ചിത്രത്തില്‍ മാധവ് സുരേഷ് മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാക്കുന്നു. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കുന്ന ചിത്രം 'അമര'ത്തിന്റെ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വിന്‍സെന്റ് സെല്‍വയാണ് സംവിധാനം നിർവഹിക്കുന്നത്.
ദേവിക, ലെന, സതീഷ്, യാമി അനുപ്രഭ അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, അനീഷ് ഗോപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ആര്‍ കെ വിന്‍സെന്റ് സെല്‍വയാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വെങ്കിടേഷ് വിയാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജാക്സണ്‍ വിജയ്യാണ്. നിര്‍മാണം സൂപ്പര്‍ ഗുഡ് ഫിലിംസാണ്. സംഘട്ടനം ഫീനിക്സ് പ്രഭുവാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹനാണ്.
എന്ന പ്രത്യേകതയുള്ളതാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ട്ടത് ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കിയെത്തുന്ന ത്തുന്നു എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.