ഷിഫിനയുടെ സിനിമയ്ക്ക് സൂര്യയുടെ ക്ലാപ്പ്

'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്‍റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പാക്കർ ആണ് സിനിമയുടെ രചനയും സംവിധാനവും

അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ തമിഴ് സൂപ്പർ താരം സൂര്യ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, എസ്.എൻ സ്വാമി, നസ്രിയ, റംലത്ത്, കൃഷ്ണമൂർത്തി, ഷിഫിന, ജിത്തു മാധവൻ, ആൽബി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്‍റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പാക്കർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ക്യാമറ പൂജ, സ്വിച്ച് ഓൺ ക‍ർമ്മം ഷൈജു ഖാലിദ് നിർവ്വഹിച്ചു. ക്ലാപ്പ് സൂര്യയും സ്ക്രിപ്റ്റ് കൈമാറ്റം അൻവർ റഷീദും നിർവ്വഹിക്കുകയുണ്ടായി. പൂജ ചടങ്ങിൽ സിനിമയിലെ അണിയറപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഏപ്രിൽ 6-ന് കൊടുങ്ങല്ലൂരിൽ ചിത്രത്തിന്‍റെ ഔദ്യോഗിക ചിത്രീകരണം ആരംഭിക്കും.

ചിത്രത്തിന്‍റെ സാങ്കേതിക നിരയിൽ മലയാളത്തിലെ മുൻനിര പ്രവർത്തകരാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം: ആൽബി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ആ‍ര്‍ട്ട് ഡയറക്ടർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മൻസൂർ റഷീദ്, അസ്സോസിയേറ്റ് ഡയറക്ട‍ർ: ജോമി ജോൺ, പ്രൊഡക്ഷൻ കൺട്രോളര്‍: കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാംജിത്ത് പ്രഭാത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : അമൽ സേവ്യർ മനക്കത്തറയിൽ ,നൃത്തസംവിധാനം: ഷെരീഫ് മാസ്റ്റർ, സുമേഷ് മാസ്റ്റർ, സംഘട്ടനം: അഷറഫ് ഗുരുക്കൾ, സിങ്ക് സൗണ്ട്: വൈശാഖ്, സ്റ്റിൽസ്: ഷെയ്ൻ, പി.ആർ.ഒ: ആതിര ദിൽജിത്ത്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com