

200 കോടി കടന്ന് 'സീൻ'; ടൊവിനോയോട് നന്ദി പറഞ്ഞ് സൂര്യ
ന്യൂഡൽഹി: 200 കോടി ക്ലബിൽ ഇടം പിടിച്ച് സൂര്യയുടെ ത്രില്ലർ ചിത്രം സീൻ. 227.25 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫിസിൽ നിന്ന് നേടിയത്. തമിഴ്നാട്ടിലെ മാത്രം കണക്കുകളെടുത്താൽ 147.75 കോടി രൂപയാണ് ചിത്രം വാരിയിരിക്കുന്നത്. ഡിഎസ്പി ഇമ്പരാജായി സൂര്യ എത്തുന്ന ചിത്രത്തിൽ നസ്രിയ നസീമാണ് നായിക. മലയാളത്തിന്‍റെ പ്രിയതാരം നസ്ലിൻ ഗഫൂർ അവതരിപ്പിക്കുന്ന ഈശ്വരൻ ആണ് സിനിമയിലെ വില്ലൻ.
ടൊവിനോയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയ ടൊവിനോക്ക് നന്ദി പറഞ്ഞു കൊണ്ട് സൂര്യ എക്സിൽ പോസ്റ്റ് പങ്കു വച്ചിട്ടുണ്ട്.
ഞങ്ങളുടെ വിക്റ്റർ ആയതിന് നിങ്ങളോട് നന്ദി പറഞ്ഞ് മതിയാകുന്നില്ല. സിനിമയുടെ ഭാഗമാകാൻ നിങ്ങൾ കാണിച്ച സ്നേഹം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയുന്നതല്ല എന്നും സൂര്യ കുറിക്കുന്നു.