

മമിത ബൈജു, സൂര‍്യ
നടൻ സൂര‍്യയും മലയാള നടി മമിത ബൈജുവും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിങ് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. നെറ്റ്ഫ്ലിക്സാണ് സൂര‍്യയുടെ 46-ാം ചിത്രത്തിന്‍റെ സ്ട്രീമിങ് ഏറ്റെടുത്തിരിക്കുന്നത്.
സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് വമ്പൻ തുകയ്ക്കാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന് ഔദ‍്യോഗികമായി പേര് നൽകിയിട്ടില്ലെങ്കിലും സൂര‍്യ 46 എന്നാണ് ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത്.
സിതാര എന്‍റർടെയ്‌ൻമെന്‍റ്സാണ് ചിത്രം നിർമിക്കുന്നത്. സൂര‍്യയ്ക്കും മമിതയ്ക്കും പുറമെ രവീണ ഠണ്ഡൻ, രാധിക ശരത് കുമാർ, ഭവാനി ശ്രീ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ഈ വർഷം പകുതിയോടെ ചിത്രം തിയെറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദുൽക്കർ സൽമാനെ നായകനാക്കി തിയെറ്ററിൽ ഹിറ്റ് അടിച്ച ലക്കി ഭാസ്കർ എന്ന ചിത്രം സംവിധാനം ചെയ്ത വെങ്കി അറ്റ്ലൂരിയാണ് സൂര‍്യ 46ന്‍റെ സംവിധായകൻ. സൂര‍്യയും വെങ്കിയും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.