

ഒരു പതിറ്റാണ്ടിന് ശേഷം ബോക്സ് ഓഫീസ് കത്തിച്ച സൂര്യ ചിത്രം "കറുപ്പ്' ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു
സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ ചിത്രമാണ് കറുപ്പ്. പത്ത് വർഷത്തിന് ശേഷം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് സൂര്യയുടെ ഈ ചിത്രത്തിന്. ആഗോള കളക്ഷനിൽ 300 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.
ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെ ജൂൺ 12 നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം സ്ട്രീമിങ് നടത്തും. സൂര്യയ്ക്ക് പുറമേ ഇന്ദ്രൻസിന്‍റെയും മികച്ച പ്രകടനം ചിത്രത്തിലുണ്ട്. തൃഷയാണ് നായിക. രണ്ട് പതിറ്റാണ്ടിന് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.