ഹൃദയാഘാതത്തിനു ശേഷം, സുസ്മിതാ സെൻ പറയുന്നു

ഇപ്പോൾ പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും സുസ്മിത പറഞ്ഞു
ഹൃദയാഘാതത്തിനു ശേഷം,  സുസ്മിതാ സെൻ പറയുന്നു

ബോളിവുഡ് താരം സുസ്മിതാ സെന്നിന് ഹൃദയാഘാതമുണ്ടായ വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ സുസ്മിത തന്നെയാണ് വാർത്ത പുറത്തുവിട്ടത്. ഇപ്പോഴിതാ തന്‍റെ ആരോഗ്യവിശേഷങ്ങളുമായി സുസ്മിത എത്തിയിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്‍റെ രോഗാവസ്ഥയേയും ഭാവി പദ്ധതികളെയും കുറിച്ചും വിവരിക്കുന്നുണ്ട്.

അതി തീവ്രമായ ഹൃദയാഘാതമാണ് ഉണ്ടായതെന്നു സുസ്മിത പറയുന്നു. ഹൃദയധമനികളിൽ 95 ശതമാനം തടസമുണ്ടായിരുന്നു. ഉടൻ തന്നെ ആൻജിയോപ്ലാസ്റ്റി ചെയ്തു. എല്ലാവരോടും നന്ദി അർപ്പിക്കുന്നു. നാനാവതി ആശുപത്രിയിലെ ഡോക്‌ടർമാരോട് പ്രത്യേക നന്ദിയുണ്ട്. ഇപ്പോൾ പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും സുസ്മിത പറഞ്ഞു. വെബ്സിരീസായ ആര്യ 3യുടെ സെറ്റിൽ ഉടൻ ജോയ്ൻ ചെയ്യുമെന്നും സുസ്മിത അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com