സ്വര ഭാസ്കറിന് ഡെങ്കിപ്പനി

ആശുപത്രിയിൽ നിന്നുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ച വിവരം അറിയിച്ചത്
Swara Bhasker

സ്വര ഭാസ്കർ

Updated on

മുംബൈ: ബോളിവുഡ് താരം സ്വര ഭാസ്കറിന് ഡെങ്കിപ്പനി. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

‘‘കാര്യങ്ങൾ പെട്ടെന്ന് വഷളായി. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ’’ എന്നായിരുന്നു സ്വരയുടെ കുറിപ്പ്. താരത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. തനു വെഡ്സ് മനു, രാഞ്ജനാ, പ്രേം രത്തൻ ധൻ പായോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് 38കാരിയ സ്വര.

കൊതുകിലൂടെ പകരുന്ന വൈറസ് രോഗമായ ഡെങ്കിപ്പനി സാധാരണയായി പനി, കടുത്ത തലവേദന, കണ്ണിന് പിന്നിലെ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛർദി, ചർമത്തിൽ പാടുകൾ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പ്രകടമാകുന്നത്. ഭൂരിഭാഗം രോഗികളും ആവശ്യമായ വിശ്രമം, ചികിത്സ എന്നിവയിലൂടെ സുഖം പ്രാപിക്കും. എന്നാൽ ചിലരിൽ അടിയന്തര ചികിത്സ ആവശ്യമായി വന്നേക്കാം.

logo
Metro Vaartha
www.metrovaartha.com