നിഖിൽ - ഭരത് കൃഷ്ണമാചാരി ചിത്രം 'സ്വയംഭൂ' ഫസ്റ്റ് ലുക്ക്

യുദ്ധക്കളത്തിൽ ഒരു പോരാളിയെ പോലെയാണ് നിഖിലിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണപ്പെടുന്നത്
നിഖിൽ - ഭരത് കൃഷ്ണമാചാരി ചിത്രം 'സ്വയംഭൂ' ഫസ്റ്റ് ലുക്ക്

പിക്‌സൽ സ്റുഡിയോസിന്‍റെ ബാനറിൽ ഭുവൻ, ശ്രീകർ എന്നിവർ നിർമിച്ച് ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ 'സ്വയംഭൂ'. പ്രീ ലുക്ക് പോസ്റ്റർ റിലീസിന് ശേഷം നിഖിലിന്‍റെ 20ആം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടന്‍റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്‌തു.

യുദ്ധക്കളത്തിൽ ഒരു പോരാളിയെ പോലെയാണ് നിഖിലിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണപ്പെടുന്നത്. കുതിരപ്പുറത്ത് നിഖിൽ ഒരു കൈയിൽ ഒരു കുന്തം പിടിച്ചുനിൽക്കുകയും മറു കൈയിൽ പരിചയും പിടിച്ചിരിക്കുന്നു.

നിഖിലിന്‍റെ കരിയറിൽ തന്നെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാകും സ്വയംഭൂ. ക്യാമറ - മനോജ് പരമഹംസ, മ്യുസിക് - രവി ബസ്‌റൂർ, സംഭാഷണം - വാസുദേവ് മുന്നേപഗരി, പ്രൊഡക്ഷൻ ഡിസൈനർ - എം. പ്രഭാകരൻ, പിആർഒ - ശബരി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com