ബ്രേക്കപ്പ് അഭ്യൂഹങ്ങള്‍ക്കിടെ ചർച്ചയായി തമന്നയുടെ സ്റ്റോറി | Video

നടന്‍ വിജയ് വര്‍മയുമായി ബ്രേക്കപ്പായെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചര്‍ച്ചയായി നടി തമന്ന ഭാട്ടിയയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി. കഴിഞ്ഞദിവസം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. വിഖ്യാത ചിത്രകാരനായ പിക്കാസ്സോയുടെ വാക്കുകളാണ് നടി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്.

"ഒരു പ്രൊഫഷണലിനെപ്പോലെ നിയമങ്ങള്‍ പഠിക്കൂ, അപ്പോള്‍ ഒരു കലാകാരനെപ്പോലെ നിങ്ങള്‍ക്കത് ലംഘിക്കാനാകും" എന്നതായിരുന്നു വരികള്‍. തമന്ന മുന്‍പ് പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലെ വരികളും ചര്‍ച്ചയായിരുന്നു. "ഒരു അത്ഭുതം സംഭവിക്കാന്‍ കാത്തിരിക്കരുത്, പകരം ഒന്ന് സൃഷ്ടിക്കൂ" എന്നായിരുന്നു നടി ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത സ്‌റ്റോറിയിലെ വരികള്‍. വിജയ് വര്‍മയുമായുള്ള പ്രണയബന്ധം തകർന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തമന്ന ഇത്തരത്തിലുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ നിരന്തരം പോസ്റ്റ് ചെയ്യ്ന്നതെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ പലരും പറയുന്നത്.

എന്നാല്‍, ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും ഇപ്പോഴും പരസ്പരം ഫോളോ ചെയ്യുന്നുണ്ട്. 2022-ല്‍ 'ലസ്റ്റ് സ്റ്റോറീസ് 2' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തമന്നയും നടന്‍ വിജയ് വര്‍മയും പ്രണയത്തിലായത്. 2023-ലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും സ്ഥിരീകരിച്ചത്. എന്നാല്‍, ആഴ്ചകള്‍ക്ക് മുന്‍പ് തമന്നയും വിജയ് വര്‍മയും പ്രണയബന്ധം വേര്‍പിരിഞ്ഞതായുള്ള അഭ്യൂഹങ്ങളും പുറത്തുവരികയായിരുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com