തമിഴ് നടൻ ബോണ്ട മണി അന്തരിച്ചു

ശ്രീലങ്കൻ സ്വദേശിയായ ബോണ്ട മണി 1991 ൽ പുറത്തിറങ്ങിയ പൗനു പൗനു താൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.
ബോണ്ട മണി
ബോണ്ട മണി

ചെന്നൈ: തമിഴ് കോമഡി താരം ബോണ്ട മണി അന്തരിച്ചു. 60 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ വീട്ടിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തി. ഉടൻ തന്നെ ക്രോംപേട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശ്രീലങ്കൻ സ്വദേശിയായ ബോണ്ട മണി 1991 ൽ പുറത്തിറങ്ങിയ പൗനു പൗനു താൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പിന്നീട് അയ്യാ, സുന്ദര ട്രാവൽസ്, സച്ചിൻ, മഴൈ, ആറ്, മരുതമലൈ, വിന്നർ , വേലായുധം, രാജാധിരാജ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. വാ വരലാം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മാലതിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com