വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ‘സിഗ്മ’; റിലീസ് തീയതി പ്രഖ‍്യാപിച്ചു

സിഗ്മ ആഗോള തലത്തിൽ ജൂലൈ 31ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ അറിയിച്ചു
tamil nadu chief minister son jason sanjay debut directional movie release date out

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ‘സിഗ്മ’; റിലീസ് തീയതി പ്രഖ‍്യാപിച്ചു

Updated on

തമിഴ്നാട് മുഖ‍്യമന്ത്രിയും നടനുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് രചനയും സംവിധാനവും നിർവഹിക്കുന്ന ആദ‍്യ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്ത്. സിഗ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആഗോള തലത്തിൽ ജൂലൈ 31ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ അറിയിച്ചു.

ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ സന്ദീപ് കിഷനാണ് നായകൻ. ഒരു വർഷം മുൻപാണ് ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ആക്ഷനും കോമഡിക്കും പ്രധാനമുള്ള ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് വിജയ് ആരാധകർ ഉറ്റുനോക്കുന്നത്.

65 ദിവസം കൊണ്ടാണ് സിഗ്മ ചിത്രീകരിച്ചിരിക്കുന്നത്. സന്ദീപ് കിഷനു പുറമെ ഫാരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ഷിവ് പണ്ഡിറ്റ്, അൻബ് താസൻ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

logo
Metro Vaartha
www.metrovaartha.com