വീണ്ടും തരുൺ മൂർത്തി - മോഹൻലാൽ ചിത്രം; പൂജ കഴിഞ്ഞു

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
tarun moorthy -mohanlal combo again

വീണ്ടും തരുൺ മൂർത്തി - മോഹൻലാൽ ചിത്രം; പൂജ കഴിഞ്ഞു

Updated on

മെഗാ ഹിറ്റായ തുടരും എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയും, മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന് തുടക്കമായി. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

തരുൺ മൂർത്തിയുടെ എല്ലാ ചിത്രങ്ങൾക്കും എന്ന പോലെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജയോടയാണ് സിനിമ‍യ്ക്ക് തുടക്കം കുറിച്ചത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നിവയാണ് തരുണിന്‍റെ മുൻ ചിത്രങ്ങൾ.

ഒരു വലിയ ഇടവേളക്കുശേഷം മോഹൻലാൽ പൊലീസ് കഥാപാത്രമായി എത്തുന്നുവെന്നതും പ്രത്യേകതയാണ്. മീരാ ജാസ്മിനാണ് നായിക. രതീഷ് രവിയുടേതാണ് തിരക്കഥ, സംഗീതം - ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം - ഷാജികുമാർ, എഡിറ്റിങ്- വിവേക്ഹർഷൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com