"പൊലീസുകാർക്കിട്ടൊന്ന് പണിയാം അതാണവന്‍റെ മെയിൻ"; ദിലീപിന്‍റെ നീക്കം ടീസർ എത്തി

ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായിനീക്കം സിനിമയുടെ ടീസർ എത്തി. ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീസറിന് വലിയ സ്വീകാര്യതയാണ് കുറച്ചു സമയം കൊണ്ടു തന്നെ സോഷ്യൽ മീഡിയകളിൽ നിന്നും ലഭിച്ചിരിക്കുന്നത്.

ഉർവ്വശി തീയേറ്റേഴ്സ്, പെൻ സ്‌റ്റ്യുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ധിപ് സേനൻ, ഡോ. ജയന്തി ലാൽഡ, അലക്സ് , ഈ . കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു പൊലീസ് സ്റ്റേഷന്‍റെ പശ്ചാത്തലത്തിലാണ് കഥാ പുരോഗതി. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ് ,ശാരി, ഷെല്ലി

എന്നിവരും പ്രധാന താരങ്ങളാണ്. തൊടുപുഴ ,കൊച്ചി എന്നിവിടങ്ങളിലുമായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് നടത്തിയത്. വിബിൻ ബാലചന്ദ്രന്‍റേതാണ് തിരക്കഥ, സംഗീതം - മുജീബ് മജീദ്, ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് സൂരജ്. ഇ.എസ്.

logo
Metro Vaartha
www.metrovaartha.com