ദളപതിയുടെ 'ദി ഗോട്ട്' ഒടിടിയിൽ

തിയറ്ററിൽ ഒരു മാസം തികയുന്നതിന് മുൻപാണ് ചിത്രം ഒടിടിയിലെത്തുന്നത്
Thalapathy's 'The Goat' with OTT release
ദളപതിയുടെ 'ദി ഗോട്ട്' ഒടിടിയിൽ
Updated on

ചെന്നൈ: തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ്‌യുടെ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓൾ ടൈം' ദി ഗോട്ട് ഒടിടി റിലീസിലേക്ക്. ഒക്‌ടോബർ മൂന്ന് മുതൽ നെറ്റ്ഫ്ളിക്സിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുക. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ഭാഷകളിലായാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. തിയറ്ററിൽ ഒരു മാസം തികയുന്നതിന് മുൻപാണ് ചിത്രം ഒടിടിയിലെത്തുന്നത്.

വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തിൽ സയൻസ് ഫിക്ഷന്‍ ആക്ഷൻ ചിത്രമായി പുറത്തിറങ്ങിയ ചിത്രം സെപ്റ്റംബർ അഞ്ചിനാണ് തിയറ്ററിൽ റിലീസ് ചെയ്തത്. വൻ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം നടത്താൻ ചിത്രത്തിനായി. 449 കോടിയിലധികം രൂപ ആഗോള തലത്തിൽ കളക്റ്റ് ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com