തലവനു ശേഷം ഡാർക്ക്‌ ഹ്യൂമറുമായി ആസിഫ് അലി

ആസിഫ് അലിയുടെ നിലവിലെ ചിത്രങ്ങളുടെ ഷൂട്ടിംനു ശേഷം ഈ വർഷം നവംബർ അവസാന വാരം ചിത്രത്തിന്റെ ചിത്രികരണം തുടങ്ങും
thalavan movie team joining again asif ali farhan dark humour movie soon | തലവനും ശേഷം ഡാർക്ക്‌ ഹ്യൂമറുമായി ആസിഫ് അലി
Asif Ali

നവാഗതനായ ഫർഹാൻ പി ഫൈസൽ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകാൻ ആസിഫ് അലി. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ എന്ന ചിത്രം.

ജിസ് ജോയ്, ഖാലിദ് റഹ്‌മാൻ തുടങ്ങിയ സംവിധായകർക്കൊപ്പം അസോസിയേറ്റായി പ്രവർത്തിച്ച ഫർഹാൻ തലവനിൽ ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്നു. റിയൽ ലൈഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഡിറ്റർ നൗഫൽ അബ്ദുള്ള, നിസാർ ബാബു, പടയോട്ടം എന്ന ബിജു മേനോൻ ചിത്രം സംവിധാനം ചെയ്ത റഫീഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലിയുടെ നിലവിലെ ചിത്രങ്ങളുടെ ഷൂട്ടിംനു ശേഷം ഈ വർഷം നവംബർ അവസാന വാരം ചിത്രത്തിന്റെ ചിത്രികരണം തുടങ്ങും

ഡാർക്ക്‌ ഹ്യൂമർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പേരിടാത്ത ഈ ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ജഗദീഷ്, ചന്ദു സലിം കുമാർ, കോട്ടയം നസീർ, സജിൻ ഗോപു തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പീസ് എന്ന ജോജു ജോർജ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ സഫർ സനൽ, രമേശ്‌ ഗിരിജ എന്നിവർ ചേർന്നാണ് രചന നിർവഹിക്കുന്നത്. നിലവിൽ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി അഭിനയിക്കുന്നത്. അഡിയോസ് ആമീഗോസ് എന്ന ചിത്രമാണ് ആസിഫിന്റെതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്. ആസിഫ് അലി അഭിനയിച്ചു ഒടുവിലായി തീയേറ്ററുകളിൽ എത്തിയ തലവൻ ഒരു സൂപ്പർ ഹിറ്റായിരുന്നു.

Trending

No stories found.

Latest News

No stories found.