തങ്കം ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

തങ്കം ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രമേയത്തിന്‍റെ വ്യത്യസ്തത കൊണ്ടും, ആഖ്യാനശൈലിയാലും ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് തങ്കം

വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തങ്കം ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി ഇരുപതിന് ആമസോൺ പ്രൈമിലൂടെ ചിത്രം പ്രദർശനത്തിനെത്തും. ജനുവരി ഇരുപത്തിയാറിനാണു ചിത്രം തിയെറ്ററുകളിൽ റിലീസ് ചെയ്തത്. പ്രമേയത്തിന്‍റെ വ്യത്യസ്തത കൊണ്ടും, ആഖ്യാനശൈലിയാലും ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് തങ്കം.

ഷഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണു നിർമിച്ചിരിക്കുന്നത്. തൃശൂർ നഗരത്തിന്‍റെ പശ്ചാത്തലത്തിലാണു തങ്കത്തിന്‍റെ കഥ വികസിക്കുന്നത്. ശ്യാം പുഷ്കരനാണു രചന നിർവഹിച്ചിരിക്കുന്നത്. അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ ഡേവിഡ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com