
ഭയപ്പെടുത്തുന്ന 'തയ്യൽ മെഷീൻ'; ഓഗസ്റ്റ് 1ന് റിലീസ്
കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയൻ, നവാഗതനായ പ്രേം നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.എസ് വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ' തയ്യൽ മെഷീൻ'. ഹൊറർ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം ഗോപ്സ് എന്‍റർടെയിൻമെന്‍റസിന്‍റെ ബാനറിൽ ഗോപിക ഗോപ്സ് ആണ് നിർമ്മിക്കുന്നത്. രതീഷ് പട്ടിമറ്റം, ബീബു സർഗി എന്നിവരാണ് സഹനിർമ്മാതാക്കൾ. രാകേഷ് കൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. ചിത്രം ഓഗസ്റ്റ് 1ന് തീയേറ്റർ റിലീസായി എത്തും.
തിരുവനന്തപുരം, തട്ടേക്കാട്, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എഡിറ്റർ: അഭിലാഷ് ബാലചന്ദ്രൻ, പി.ആർ.ഒ: പി.ശിവപ്രസാദ്