ആരാണ് കിസ്റ്റി സാം? ദുരൂഹതകളുമായി 'ദി കേസ് ഡയറി' ട്രെയിലർ
ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ദി കേസ് ഡയറി എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ പുറത്തു വിട്ടു. ഓഗസ്റ്റ് 21ന് ചിത്രം പ്രദർശനത്തിനെത്തും. പൂർണമായും ആക്ഷൻ ത്രില്ലർ ജോണറിലുള്ള ഒരു ഇൻവസ്റ്റിഗേഷൻ മൂവിയാണ് ദികേസ് ഡയറി. മികച്ച ആക്ഷൻ, ചേസ് രംഗങ്ങളും, ദുരൂഹതകൾ നിറഞ്ഞ മുഹൂർത്തങ്ങളുമായി എത്തുന്ന ചിത്രത്തിൽ യുവ നടൻ അഷ്ക്കർ സൗദാൻ ക്രിസ്റ്റി സാം എന്ന കഥാപാത്രത്തെ ഏറെ മികവുറ്റതാക്കുന്നു. സാം എന്ന റിട്ട: പൊലീസ് ഉദ്യോഗസ്ഥനെ വിജയരാഘവനും അവതരിപ്പിക്കുന്നു.
രാഹുൽ മാധവ്, റിയാസ് ഖാൻ, അമീർ നിയാസ്, സാക്ഷി അഗർവാൾ, കിച്ചു ടെല്ലസ്, ബാല മേഘനാഥൻ, ഗോകുലൻ, ബിജുക്കുട്ടൻ. നീരജ , എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെ കഥക്ക് എ.കെ. സന്തോഷ് തിരക്കഥ രചിച്ചിരിക്കുന്നു.
ബി.ഹരി നാരായണൻ, എസ്. രമേശൻ നായർ, ബിബിഎൽദോസ്, ഡോ. മധു വാസുദേവൻ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു മോഹൻ സിതാര, മധു ബാലകൃഷ്ണൻ എന്നിവരും ഫോർ മ്യൂസിക്കും ചേർന്നാണ്
പശ്ചാത്തല സംഗീതം - പ്രകാശ് അലക്സ്, ഛായാഗ്രഹണം - പി.സുകുമാർ, എഡിറ്റിംഗ് - ലിജോ പോൾ.