'കസേര' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു| Video

ആഴ്ചകൾക്കുമുൻപു മലയാള സിനിമയ്ക്ക് നഷ്ടമായ നടന്‍ വിനോദ് തോമസ് ആണ് ശ്രദ്ധേയമായ മറ്റൊരു കഥാപാത്രം ചെയ്തിരിക്കുന്നത്

"കസേര' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒന്നിരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുപോകുന്ന ചില നിമിഷങ്ങൾ, ചില ജോലിസ്ഥലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ, ആർത്തവകാല ആരോഗ്യ പ്രശ്നങ്ങൾ, തുടങ്ങിയവയെല്ലാം വളരെ പക്വതയോടെ പരാമർശിക്കുന്ന ഹ്രസ്വചിത്രമാണ് കസേര. ഒരു സെയിൽസ് ഗേൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് കഥയിൽ ചൂണ്ടികാണിക്കുന്നത്.

ചിത്രം ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രത്തിൽ അമർ അക്ബർ ആന്‍റണി, ഒപ്പം തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയും അവതാരകയുമായ മീനാക്ഷിയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . ആഴ്ചകൾക്കുമുൻപു മലയാള സിനിമയ്ക്ക് നഷ്ടമായ നടന്‍ വിനോദ് തോമസ് ആണ് ശ്രദ്ധേയമായ മറ്റൊരു കഥാപാത്രം ചെയ്തിരിക്കുന്നത്.

ഒ.എം.സി എന്‍റർടൈൻമെന്റ്സിന്റെ ബാനറിൽ ജിൻസൺ മാത്യു, സെൽബി എന്നിവർ നിർമ്മിച്ച ചിത്രം, ശരത് ചന്ദ്രൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്, ചരൺ സി രാജ് ക്യാമറയും, കൃഷ്ണകുമാർ എഡിറ്റിങ്ങും, സൗണ്ട് മനു വർഗീസും നിർവഹിച്ചിരിക്കുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com