പെൺകുട്ടികൾ പ്രധാന കഥാപാത്രങ്ങളാകുന്ന 'ദി ഡാർക്ക് വെബ്'

സമീപകാലത്ത് ഇത്രയും വ്യത്യസ്തമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഒരു ചിത്രം വേറെയുണ്ടാകില്ല
The Dark Web directed by Girish Vaikom has been completed.

ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് പൂർത്തിയായി

Updated on

വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. കൊച്ചി, വാഗമൺ, ഒറ്റപ്പാലം, അതിരപ്പിള്ളി, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. ഹൈദരാബാദിലെ രാമോജി ഫിലിം സ്റ്റുഡിയോയിൽ ചിത്രീകരിച്ച ഒരു ഗാന രംഗത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്. സമീപകാലത്ത് ഇത്രയും വ്യത്യസ്തമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഒരു ചിത്രം വേറെയുണ്ടാകില്ല.

ട്രൂപാലറ്റ് ഫിലിംസ് നിർമിക്കുന്ന ചിത്രം പൂർണമായും ആക്ഷൻ ഹൊറർ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ബിറ്റ് കൊയിൻ സമ്പ്രദായത്തിന്‍റെ ചുവടുകൾക്കൊപ്പമാണ് കഥാ സഞ്ചാരം. നിഷ്ഠുരമായ പീഡനങ്ങളും കൊലപാതകങ്ങളും ചിത്രീകരിച്ച് ബിറ്റ് കൊയിൻ നേടുന്ന സമ്പ്രദായമാണിത്. ഇവിടെ ഇത്തരത്തിൽ അകപ്പെട്ടു പോയ രണ്ട് പെൺകുട്ടികൾ അവരുടെ രക്ഷയ്ക്കായി നടത്തുന്ന അതിസാഹസികമായ പോരാട്ടമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

പെൺകുട്ടികളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഴു സംഘട്ടനങ്ങളാണ് ചിത്രത്തിലുള്ളത്. അതു മുഴുവൻ നടത്തുന്നത് പെൺകുട്ടികളാണ്. ആക്ഷനും ചേസും,ഗാനങ്ങളുമൊക്കെയായി മലയാളത്തിൽ ഒരു പാശ്ചാത്യ ചിത്രമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഉയർന്ന സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് കമ്പ്യൂട്ടർ ഗ്രാഫിക്സിനും, പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്.

മുംബൈയിലാണ് ഈ ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതമൊരുക്കുന്നത്. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനായ മെഹുൽ വ്യാസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഇതിലെ ഇംഗ്ലീഷ് ഗാനവും ഇദ്ദേഹം തന്നെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്. പുതുമുഖങ്ങളെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഗിരീഷ് വൈക്കം ഈ ചിത്രത്തെക്കുറിച്ചുപറയുന്നത് ശ്രദ്ധിക്കാം.

താരപ്പൊലിമയേക്കാളുപരി കഥക്കും അതിനനുയോജ്യമായ അവതരണവുമാണ് ചിത്രത്തിന് വേണ്ടി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പുതുമുഖങ്ങളെ അണിനിരത്തിയത്. തെരഞ്ഞെടുത്തവർക്ക് ആക്ഷൻ രംഗങ്ങൾ ഉൾപ്പടെയുള്ള നല്ല പരിശീലനം നൽകിയാണ് അവരെ ക്യാമറക്ക് മുന്നിലെത്തിച്ചത്. നല്ല മുതൽമുടക്കിലാണ് ചിത്രത്തിന്‍റെ അവതരണം.

മാമാങ്കം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രാച്ചി ടെഹ് ലാൻ ഈ ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിമാബിന്ദു പ്രിയങ്കാ യാദവ്, നിമിഷ എലിസബത്ത് ഡീൻ, പ്രശാന്ത് രതി, ഭദ്ര, റഫീഖ് റഷീദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ

ജയിംസ് ബ്രൈറ്റിന്‍റെതാണ് തിരക്കഥ. സംഗീതം -എബിൻ പള്ളിച്ചൽ, തേജ് മെർവിൻ. ഗാനങ്ങൾ - ഡോ. അരുൺ കൈമൾ. ഛായാഗ്രഹണം - മണി പെരുമാൾ. എഡിറ്റിങ് -അലക്സ് വർഗീസ് എന്നിവരാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com