'കാറ്റ് തൊട്ടപ്പോൾ' പ്രണയ നിമിഷങ്ങളുമായി കുഞ്ചാക്കോ ബോബനും ദർശനയും; പേട്രിയറ്റിലെ ആദ്യഗാനം പുറത്ത്
കൊച്ചി: ആക്ഷൻ, ത്രിൽ, പ്രണയം എന്നിവയ്ക്ക് പ്രാധാന്യം നൽകി കൊണ്ട് മലയാള ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രം പേട്രിയറ്റ് റിലീസിങിന് ഒരുങ്ങുന്നു. പേട്രിയറ്റിലെ ആദ്യഗാനം പുറത്തുവന്നു. കാറ്റ് തൊട്ടപ്പോൾ എന്ന വരികളോട് തുടങ്ങുന്ന മനോഹരഗാനമാണ് വീഡിയോ രൂപത്തിൽ പുറത്തുവന്നിട്ടുള്ളത്.
സുഷിൻ ശ്യാം ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയാണ്. സായ് പ്രഭ, കപിൽ കപിലൽ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും, ദർശന രാജേന്ദ്രനുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മലയാളത്തിന്‍റെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരേ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അടുത്തമാസം 23 ന് ചിത്രം ആഗോള റിലീസായി തിയെറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രാജീവ് മേനോൻ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. വനിത ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നു. രേവതി. ഗ്രേസ് ആന്‍റണി, നയൻതാര, സരിൻ ഷിഹാബ്, ദർശന രാജേന്ദ്രൻ, ശ്രീപാർവതി, ഗീതി സംഗീത എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തുവിട്ടത്. മോഹൻലാലും മമ്മൂട്ടിയും 18 വർഷത്തിന് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
