'ദി റിയൽ കേരള സ്റ്റോറിയിലെ' ആദ്യ ഗാനമെത്തി; ജൂൺ 27ന് റിലീസ്
യുവാക്കളിലെ അമിത ലഹരി ഉപയോഗം പ്രമേയമാക്കി, അതിന്‍റെ ഭീകരത കൃത്യമായി ആവിഷ്കരിച്ച സിനിമയാണ് 'ദി റിയൽ കേരളാ സ്റ്റോറി'. മൊണാർക്ക് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജെ.കെ. നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി. പുതുമുഖങ്ങളായ സിദ്ധാർഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രം ജൂൺ 27ന് റിലീസ് ചെയ്യും. "സേ നോ ടൂ ഡ്രഗ്സ്" എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന ചിത്രം ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ്. സമൂഹത്തിൽ നടക്കുന്ന ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരണം പൂർത്തിയാക്കിയ ഈ കുടുംബചിത്രത്തിന്‍റെ കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്.
ചിത്രത്തിൽ പ്രശാന്ത് പുന്നപ്ര, ഡോ. രജിത് കുമാർ, ഹാഷിം ഹുസൈൻ, പ്രസാദ്, ഫാൽഗുനി, ജഗ്രൂതി, സാഗരിക പിള്ള, അനേഹ.എസ്.പിള്ള, പ്രേംകുമാർ മുംബൈ, സജേഷ് നമ്പ്യാർ, ദേവി നായർ, ജീന പിള്ള, ഗൗരി വി. നമ്പ്യാർ, റോവൻ സാം തുടങ്ങി നിരവധി അഭിനേതാക്കളും അണിനിരക്കുന്നു. ഷാജി ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ രഞ്ജൻ എബ്രഹാം ആണ്. മ്യൂസിക്: ഇഗ്നീഷ്യസ്, ടീനു അറോറ(ഇംഗ്ലീഷ് സോങ്), പ്രേംകുമാർ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. പി.ആർ.ഓ: എബ്രഹാം ലിങ്കൺ, പി.ശിവപ്രസാദ്.
