നരേൻ വീണ്ടും മലയാളത്തിൽ; 'സാഹസം' ചിത്രീകരണം ആരംഭിച്ചു

നരേൻ, വർഷ രമേഷ്, അജു വർഗീസ് എന്നിവർ പങ്കെടുക്കുന്ന ഒരു രംഗത്തോടെയായിരുന്നു ചിത്രീകരണമാരംഭിച്ചത്.
The shooting of the sahasam has begun
സാഹസം ചിത്രീകരണം ആരംഭിച്ചു
Updated on

കൊച്ചി: ഐടി പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യൂമർ, ആക്ഷൻ അഡ്വഞ്ചർ മൂവിയായ സാഹസം ചിത്രീകരണം ആരംഭിച്ചു. 21 ഗ്രാം, ഫിനിക്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.എൻ. റിനീഷ് നിർമിക്കുന്ന ചിത്രം ബിബിൻ കൃഷ്ണയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

നരേൻ, വർഷ രമേഷ്, അജു വർഗീസ് എന്നിവർ പങ്കെടുക്കുന്ന ഒരു രംഗത്തോടെയായിരുന്നു ചിത്രീകരണമാരംഭിച്ചത്. സണ്ണി വെയ്നും ബാബു ആന്‍റണിയുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന താരങ്ങൾ.

അജു വർഗീസ് ഈ ചിത്രത്തിലെ നിർണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾക്കൊപ്പം നൂതനമായ ഒരു പ്രമേയത്തിനാണ് ബിബിൻ കൃഷ്ണ ചലച്ചിത്രാവിഷ്ക്കാരണം നടത്തുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്‍റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളും പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം നൽകിയതാണ്. ഈ ചിത്രവും അതു നിലനിർത്തുവാനുള്ള ശ്രമത്തിലാണെന്ന് നിർമാതാവ് റിനീഷ് വ്യക്തമാക്കി.

ബൈജു സന്തോഷ് ഭഗത് മാനുവൽ, ശബരീഷ് വർമ്മ, യോഗി ജാപി, സജിൻ ചെറുകയിൽ, ടെസ്സജോസഫ്, ജീവാ ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ സംഭാഷണം: ബിബിൻ കൃഷ്ണ - യദുകൃഷ്ണദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ. സംഗീതം: ബിബിൻ അശോക്. ഛായാഗ്രഹണം: ആൽബി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com