ലക്ഷങ്ങൾ മുടക്കി യുവാവ് നായയായി; ഇതുപോലെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൂവും റെഡി | Video

12 ലക്ഷത്തോളം രൂപ മുടക്കിയാണ് ടോക്കോ തന്‍റെ ആഗ്രഹം നടത്തിയത്.
the young man became a dog after spending lakhs; zoo is about to open to those who want to live like this
ലക്ഷങ്ങൾ മുടക്കി യുവാവ് നായയായി; ഇതുപോലെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൂവും റെഡി
Updated on

ലക്ഷങ്ങളും കോടികളും മുടക്കി സൗന്ദര്യം വർധിപ്പിക്കുന്നവരും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നവരുമെല്ലാം ഇന്ന് നിരവധിയാണ്. എന്നാൽ ലക്ഷങ്ങൾ മുടക്കി മനുഷ്യ രൂപത്തിൽ നിന്ന് മൃഗത്തിന്‍റെ രൂപത്തിലേക്ക് മാറുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടോ, അത് സാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ‍?

കണ്ടാൽ നല്ല ആരോഗ്യവും സൗന്ദര്യവുമുള്ള റഫ് കോലി ഇനത്തിൽ പെടുന്ന നായ. അതിനപ്പുറം ഒന്നും ആരും ചിന്തിക്കില്ല. എന്നാലത് ഒരു മനുഷ്യൻ തന്നെയാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം പ്രയാസപ്പെടും. സംഭവം ഇവിടെയെങ്ങുമല്ല. അങ്ങ് ജപ്പാനിലാണ്. ടോക്കോ എന്ന യുവാവാണ് നായയുടെ വസ്ത്രം ധരിച്ച് നായയെ പോലെ പെരുമാറുന്നത്.

12 ലക്ഷത്തോളം രൂപ മുടക്കിയാണ് ടോക്കോ തന്‍റെ ആഗ്രഹം നടത്തിയത്. ശരിക്കും നായയെ പോലെയായി മാറാനുള്ള കോസ്റ്റ്യൂമിന്‍റെ വിലയാണ് 12 ലക്ഷം രൂപ. ഈ കോസ്റ്റ്യൂം ധരിച്ച് നായയെ പോലെ കളിക്കുന്ന നിരവധി വീഡിയോകൾ ടോക്കോ തന്നെ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്.

നിരവധി പേരാണ് ടോക്കോയെ പോലെ നായയുടെ വേഷത്തിൽ നടക്കാൻ ആഗ്രഹിക്കുന്നത്. ഇവർക്ക് വേണ്ടി ടോക്കോ ഒരു സൂ തന്നെ തുറന്നിരിക്കുകയാണ്. സൂവിന് ടോക്കോ നൽകിയിരിക്കുന്ന പേര് "ടോക്കോ ടോക്കോ സൂ' എന്നാണ്.

ഈ സൂവിലെത്തുന്നവർക്ക് ശരിക്കും നായയെ പോലെ തോന്നിക്കുന്ന കോസ്റ്റ്യൂം ധരിക്കുകയും നായയെ പോലെ പെരുമാറുകയും ചെയ്യാം. ടോക്കോയുടെ സൂവിന്‍റെ വെബ്സൈറ്റിൽ‌ പറയുന്നത്, 'നിങ്ങൾ എപ്പോഴെങ്കിലും ഒരു മൃഗമായി മാറണം എന്ന് ആ​ഗ്രഹിച്ചിരുന്നോ? നിങ്ങൾ‌ക്കൊപ്പുറമുള്ള മറ്റെന്തെങ്കിലും ആയി മാറണം എന്ന് ആഗ്രഹിക്കുകയും അത് നിങ്ങളെ ആവേശം കൊള്ളിക്കുകയും ചെയ്തിട്ടുണ്ടോ? ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു' എന്നാണ്.

ഹസ്കിയെ പോലെ തോന്നിക്കുന്ന ഒരു കോസ്റ്റ്യൂമാണത്രെ നിലവിൽ ടോക്കോ ഇവിടെ എത്തുന്നവർക്കായി ഓഫർ ചെയ്യുന്നത്. അളവും മറ്റും ശരിയാക്കാനായി 30 ദിവസം മുമ്പ് തന്നെ ബുക്ക് ചെയ്യുകയും വേണം. ഏകദേശം 28,000 രൂപയാണ് 180 മിനിറ്റിന് ഇവിടെ അടയ്ക്കേണ്ടത്. 20,500 രൂപയാണ് 120 മിനിറ്റിന് വേണ്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com