ചേച്ചിയുടെ മനോനിലയ്ക്ക് യാതൊരു തകരാറുമില്ല; അപവാദങ്ങൾ പ്രചരിപ്പിക്കരുതെന്ന് നടി ഭാനുപ്രിയയുടെ സഹോദരി ശാന്തിപ്രിയ

ചേച്ചി ഇനി സിനിമ ചെയ്യില്ലെന്ന് സഹോദരി
There is nothing wrong with my sister's mental state; Bhanupriya's sister Shanthipriya

ശാന്തിപ്രിയ, സഹോദരി ഭാനുപ്രിയ

Updated on

തെന്നിന്ത്യൻ സിനിമയിൽ അംഗലാവണ്യം കൊണ്ടും അഭിനയമികവ് കൊണ്ട് സിനിമപ്രേമികളുടെ മനംകവർന്ന നടിയായിരുന്ന ഭാനുപ്രിയയുടെ നിലവിലെ അവസ്ഥയെ കുറിച്ച് സഹോദരിയും നടിയുമായ ശാന്തിപ്രിയയുടെ വെളിപ്പെടുത്തൽ. നടിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. ചെറിയ മറവിക്കുറവ് മാത്രമാണ് സഹോദരിക്കുള്ളതെന്ന് ശാന്തിപ്രിയ പറഞ്ഞു.

അടുത്തിടെ ചില സിനിമകൾ ഭാനുപ്രിയ തേടിയെത്തിയിരുന്നു. എന്നാൽ പറഞ്ഞ റോളുകളല്ല ചിത്രീകരണസമയത്ത് നടിയെ കാത്തിരുന്നത്. ഇതോടെ സിനിമ വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്ന് ഭാനുപ്രിയയുടെ സഹോദരി പറഞ്ഞു. ഇത് സഹോദരിയെ മാനസികമായി തളർത്തിയെന്നും ശാന്തിപ്രിയ പറഞ്ഞു.

ഭർത്താവിന്‍റെ മരണം സഹോദരിയെ ബാധിച്ചിരുന്നു. 80സ് റീയൂണിയന് ഇതുവരേ ചേച്ചിയെ ക്ഷണിച്ചിട്ടില്ല. ചേച്ചിയുടെ നമ്പർ അറിയാത്തതാണെങ്കിൽ എന്നെയോ ചേട്ടനെയോ വിളിക്കാമല്ലോ. ചേട്ടനെ ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാം. ഇതൊരു അവഗണനയാണെന്ന് ശാന്തിപ്രിയ ആരോപിച്ചു. ഇനി ചേച്ചി സിനിമ ചെയ്യില്ലെന്നും ശാന്തിപ്രിയ പറഞ്ഞു. ചേച്ചിയുടെ മനോനിലയ്ക്ക് യാതൊരു തകരാറുമില്ല. ഇത്തരം വാർത്ത പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കരുതെന്നും ശാന്തിപ്രിയ അഭ്യർഥിച്ചു. നിയമ നടപടിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യം ഇല്ലാത്തതുകൊണ്ടാണ് അല്ലെങ്കിൽ ഇത്തരം വാർത്തക്കെതിരേ കേസ് കൊടുത്തനേയെന്നും അവർ പറഞ്ഞു. ഭാനുപ്രിയ ഇപ്പോൾ സഹോദരിക്കു സഹോദരനും അമ്മയ്ക്കൊപ്പമാണ് കഴിയുന്നതെന്നും അവർ വെളിപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com