
തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര രത്ന പുരസ്കാരം ശ്രീനിവാസനും മല്ലിക സുകുമാരനും
കൊച്ചി: പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്‌മരണാർഥം രൂപം കൊണ്ട തിക്കുറിശ്ശി ഫൗണ്ടേഷന്‍റെ 2024- ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം - ആടു ജീവിതം, മികച്ച നടൻ - പൃഥ്വിരാജ് (ആടുജീവിതം), മികച്ച നടി - പാർവതി തെരുവോത്ത് (ഉള്ളൊഴുക്ക്), മികച്ച സംവിധായകൻ - ബ്ലെസ്സി (ആടുജീവിതം). ചലച്ചിത്ര രത്ന പുരസ്കാരം ശ്രീനിവാസനും മല്ലിക സുകുമാരനുമാണ്. മികച്ച സ്വഭാവ നടൻ - സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം), മികച്ച സ്വഭാവ നടി - സുരഭി ലക്ഷ്‌മി (അജയന്‍റെ രണ്ടാം മോഷണം), മികച്ച സഹനടൻ - അർജുൻ അശോകൻ (ഭ്രമയുഗം), മികച്ച സഹനടി - സന്ധ്യ മനോജ് (ടർബോ), മികച്ച സംഗീത സംവിധായകൻ - എ.ആർ.റഹ്മാൻ (ആടുജീവിതം), സ്റ്റാർ ഓഫ് ദ് ഇയർ - ബേസിൽ ജോസഫ് (പൊൻമാൻ, സൂക്ഷ്‌മദർശിനി), മികച്ച പെർഫോർമൻസ് - ആസിഫ് അലി (കിഷ്‌കിന്ധ കാണ്ഡം) ജനപ്രിയ സിനിമ അജയന്‍റെ രണ്ടാം മോഷണം (ലിസ്റ്റിൻ സ്റ്റീഫൻ), ജനപ്രിയ സംവിധായകൻ ജോർജ് (പണി), ജനപ്രിയ നടൻ - ടോവിനോ തോമസ് (എ.ആർ.എം), ജനപ്രിയ നടി അനശ്വര രാജൻ (അബ്രഹാം ഓസ്‌ലർ, ഗുരുവായൂർ അമ്പലനടയിൽ). വാർത്ത സമ്മേളനത്തിൽ ചെയർമാൻ ബേബി മാത്യു സോമതീരം, സെക്രട്ടറി രാജൻ വി പൊഴിയൂർ,
ട്രഷറർ ശശി ഫോക്കസ്, കൺവീനർ ബി. എസ് ശ്യാംകുമാർ എന്നിവർ പങ്കെടുത്തു