

മകന്‍റെ ആദ്യ ചിത്രത്തിന്‍റെ റിലീസ്; വിജയ് - തൃഷ ചിത്രം 'തിരുപ്പാച്ചി'യുടെ റീ റിലീസ് മാറ്റി
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെയും തൃഷയുടെയും സൂപ്പർഹിറ്റ് ചിത്രം തിരുപ്പാച്ചിയുടെ റീ റിലീസ് മാറ്റി. ചിത്രം ഒക്റ്റോബർ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്.
എന്നാൽ ഇതാണ് മാറ്റിയത്. പുതിയ തീയതി അറിയിച്ചിട്ടില്ല. വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സിഗ്മ ഒക്റ്റോബർ 2 ന് പുറത്തിറങ്ങാനിരിക്കെയാണ് റീ റിലീസ് മാറ്റിയത്.
പുതിയ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് വിതരണക്കാരായ തിരുപ്പതി ഫിലിംസ് അറിയിച്ചു. 2005 ൽ പൊങ്കൽ റിലീസായി എത്തിയ ചിത്രമായിരുന്നു തിരുപ്പാച്ചി. അത് വലിയ വാണിജ്യം വിജയം നേടിയ ചിത്രമാണ്.