തിറയാട്ടം: തെയ്യത്തിന്‍റെ പശ്ചാത്തലത്തിലൊരു പ്രണയചിത്രം

എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രാജി എ ആർ ആണ് ചിത്രത്തിന്‍റെ നിർമാണം
തിറയാട്ടം: തെയ്യത്തിന്‍റെ പശ്ചാത്തലത്തിലൊരു പ്രണയചിത്രം

തെയ്യത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയചിത്രം തിറയാട്ടത്തിന്‍റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു. കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥകൃത്തായ സജീവ് കിളികുലം രചന നിർവഹിച്ചു സംവിധാനം ചെയ്യുന്ന സിനിമയാണു തിറയാട്ടം.

എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രാജി എ ആർ ആണ് ചിത്രത്തിന്‍റെ നിർമാണം. ജിജോ ഗോപി, ടോജോ ഉപ്പുതറ, അനഘ, ശ്രീലക്ഷ്മി അരവിന്ദാക്ഷൻ, നാദം മുരളി, തായാട്ട് രാജേന്ദ്രൻ, സുരേഷ് അരങ്ങ്,മുരളി,ദീപക് ധർമ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസൻ മട്ടന്നൂർ, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുൽഫിയ എന്നീ പുതുമുഖങ്ങളാണു പ്രധാന വേഷത്തിൽ എത്തുന്നത്.

ഛായാഗ്രഹണം പ്രശാന്ത് മാധവ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രമോദ് പയ്യോളി, അസോസിയേറ്റ് ക്യാമറമാൻ അജിത്ത് മൈത്രയൻ. എഡിറ്റർ രതീഷ് രാജ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. കോസ്റ്റും വാസു വാണിയംകുളം, സുരേഷ് അരങ്ങ്. ചമയം ധർമ്മൻ പാമ്പാടി, പ്രജി. ആർട്ട്‌ വിനീഷ് കൂത്തുപറമ്പ്.

മഴ മുകിൽ മാല ചാർത്തി എന്ന ഗാനം എഴുതിയിരിക്കുന്നത് നിതിൻ കെ ചെറിയാനാണ്. ഈ ഗാനത്തിന്‍റെ സംഗീതവും ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതവും എബിൻ പള്ളിച്ചൽ നിർവഹിച്ചിരിക്കുന്നു. ആലാപനം മധുബാലകൃഷ്ണൻ, റീജ, നിത്യ മാമൻ, രേണു ചന്ദ്ര, മിഥില. പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പറവൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റെജിമോൻ കുമരകം. ആക്ഷൻ ബ്രൂസിലി രാജേഷ്. കൊറിയോഗ്രാഫി അസ്നേഷ്. ഓർക്കസ്ട്രേഷൻ കമറുദ്ദീൻ കീച്ചേരി. ഡിസൈൻസ് മനു ഡാവിഞ്ചി. പിആർഒ എം കെ ഷെജിൻ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com