"ഇതു വിമർശനമല്ല"; സൈബർ ആക്രമണത്തിനെതിരേ പരാതി നൽകി രശ്മികയും വിജയ് ദേവരകൊണ്ടയും

"This is not criticism"; Rashmika and Vijay Deverakonda file a complaint against cyberattacks

വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന.

Updated on: 

സൈബർ ആക്രമണത്തിനെതിരേ നിയമ നടപടികൾ സ്വീകരിച്ച് താര ദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. കോഫീ വിത്ത് കരൺ എന്ന ഷോയിൽ പങ്കെടുത്തതിനു പിന്നാലെയാണ് ഇരുവരും സമൂഹമാധ്യമങ്ങളിൽ വലിയ ആക്രമണത്തിന് ഇരയായത്. വിഷയത്തിൽ രണ്ടു പേരും മറുപടികുറിപ്പുകളും പങ്കു വച്ചിരുന്നു. അതിനു പിന്നാലെ താരങ്ങളുടെ മാനേജർ പി. നിശാന്ത് കുമാർ ഹൈദരാബാദ് സൈബർ ക്രൈം അധികൃതരെ സമീപിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവും തെറ്റിദ്ധാരണാ ജനകവുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

ഇതിനെ പിന്തുണയ്ക്കുന്ന ലിങ്കുകളും മറ്റു രേഖകളും സമർപ്പിച്ചിട്ടുമുണ്ട്. വ്യാജ സ്ത്രീൻഷോട്ടുകൾ, വ്യാജ പോസ്റ്റുകൾ എന്നിവ തങ്ങളുടെ പേരിൽ പ്രചരിക്കുന്നതായും താരദമ്പതികൾ ആരോപിക്കുന്നു. തങ്ങൾക്കെതിരേയുള്ള പ്രചരണം സാധാരണ വിമർശനങ്ങളല്ല, അതിനെ അഭിപ്രായ സ്വാതന്ത്ര്യമായി കണക്കാക്കാൻ സാധിക്കില്ല. തങ്ങളെ ലക്ഷ്യം വച്ചു കൊണ്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയെന്ന നിയമലംഘനമാണ് നടക്കുന്നതെന്നും പരാതിയിലുണ്ട്. പരാതിയിൽ സൈബർ ക്രൈം വിഭാഗം അന്വേഷണം നടത്തും.

കോഫീ വിത്ത് കരൺ ഷോയിൽ താൻ വിവാഹം കഴിക്കാമോയെന്ന് വിജയ്‌യോട് 100 പ്രാവശ്യം ആവശ്യപ്പെട്ടുവെന്ന രശ്മികയുടെ വെളിപ്പെടുത്തലാണ് ആക്രമണത്തിന് തിരി കൊളുത്തിയത്. വിജയ് റെഡ് ഫ്ലാഗാണെന്നും രശ്മികയുടെ കാര്യത്തിൽ സഹതാപമുണ്ടെന്നുമുള്ള രീതിയിലുള്ള കമന്‍റുകളും പോസ്റ്റുകളുമാണ് പിന്നീട് സോഷ്യൽമീഡിയയിൽ പ്രവഹിച്ചത്.

logo
Metro Vaartha
www.metrovaartha.com