ഇത് ലോക്കലല്ല, തോറ്റം പാട്ടിനൊപ്പം ട്രാൻസ്; ത്രസിപ്പിച്ച് 'ധീര'ത്തിലെ ആദ്യ ഗാനം

എസ്.യു.സൗഗന്ദാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
This is not local, trance with the song Thotam; The first song from 'Dheeram' is thrilling

ഇത് ലോക്കലല്ല, തോറ്റം പാട്ടിനൊപ്പം ട്രാൻസ്; ത്രസിപ്പിച്ച് 'ധീര'ത്തിലെ ആദ്യ ഗാനം

Updated on

ഇന്ദ്രജിത്ത് സുകുമാരൻ നായകനാവുന്ന 'ധീരം' എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം വ്യത്യസ്‍തത പുലർത്തികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുന്നു. ടീസറിലും പോസ്റ്ററിലും ഉണ്ടായിരുന്ന വ്യത്യസ്‍തത ചിത്രത്തിലെ ഗാനത്തിലും പരീക്ഷിച്ചപ്പോള്‍ വിജയിക്കാൻ സാധിച്ചു. സമൂഹ മാധ്യമങ്ങളിലും ഗാനം ചര്‍ച്ചയാകുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിൻ ടി സുരേഷാണ്. ഒരു കംപ്ലീറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ മിക്സായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഗാനത്തില്‍ നിന്നു മനസിലാക്കാൻ സാധിക്കുന്നത്.

എസ്.യു.സൗഗന്ദാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. തെയ്യം കലാരൂപത്തിന്‍റെ ആവേശത്തിനൊപ്പം ചിത്രത്തിലെ ഗാനം ഒരു ട്രാൻസ് മോഡിന്‍റെ താളത്തിൽ ചിട്ടപ്പെടുത്തി, ഒട്ടും ചോരാതെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ശ്രമിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ. 123 മ്യൂസിക്സാണ് ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

"നേരായി വീരായി ധീരം പോര്" എന്ന വേറിട്ട ബി.കെ. ഹരിനാരായണന്‍റെ വരികൾ, മുരളി ഗോപി, സിത്താര കൃഷ്ണകുമാർ, ഉന്മേഷ് കൃഷ്ണ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. റെമോ എന്‍റർടൈൻമെന്‍റസിന്‍റെ ബാനറിൽ എം.എസ്. റെമോഷ്, മലബാർ ടാക്കീസിന്‍റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നവംബറിൽ തീയേറ്റർ റിലീസിന് എത്തും. മുൻപും പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ മുഴുനീള പൊലീസ് വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com