പാർവതിയും പൃഥ്വിരാജും സൂരിയും നേർക്കുനേർ; ഈ ആഴ്ച ഒടിടി ആര് തൂക്കും!

തിയെറ്ററിൽ പരാജയപ്പെട്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലാണ് ഖലീഫ ഒടിടിയിലെത്തുന്നത്
this week ott releases

പാർവതിയും പൃഥ്വിരാജും സൂരിയും നേർക്കുനേർ; ഈ ആഴ്ച ഒടിടി ആര് തൂക്കും!

Updated on: 

ഈ ആഴ്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഒടിടിയിലെത്തുന്നത്. മലയാളത്തിൽ നിന്ന് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രവും തമിഴിൽ നിന്ന് 'മണ്ടാടി'യുമാണ് കൂട്ടത്തിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങൾ. അതോടൊപ്പം പൃഥ്വിരാജിന്‍റെ 'ഖലീഫ'യും സം​ഗീത് പ്രതാപിന്‍റെ 'മെഡിക്കൽ മിറക്കിളും' ഈ ആഴ്ച ഒടിടിയിലെത്തുന്നുണ്ട്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ

പാർവതി തിരുവോത്ത് പ്രധാനവേഷത്തിലെത്തി തിയെറ്ററുകളിൽ പ്രോക്ഷക പ്രശംസനേടി മുന്നേറുന്ന ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. ചിത്രം 50 കോടി ക്ലബിലെത്തിയിരുന്നു. പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തിയ ചിത്രം എന്ന സവിശേഷത കൂടിയുണ്ട്. ഷഹദ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയരാഘവനാണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്.

പാർഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ ഗംഭീര താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. ആസിഫ് അലി അതിഥി വേഷത്തിലുണ്ട്. ഒക്റ്റോബർ 9 മുതൽ ചിതരം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും.

ഖലീഫ

പൃഥ്വിരാജ് - വൈശാഖ് കൂട്ടുകെട്ടിൽ എത്തിയ 'ഖലീഫ' ഒടിടി റിലീസിനൊരുങ്ങുന്നു. ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും ഹൈപ്പിലെത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. തിയെറ്ററിൽ പരാജയപ്പെട്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലാണ് ഖലീഫ ഒടിടിയിലെത്തുന്നത്. പ്രൈം വീഡിയോ, ലയൺസ്‌ഗേറ്റ് പ്ലേ, മനോരമ മാക്സ്, എപി ഇന്‍റർനാഷണൽ സൗത്ത് സിനിമ, സിംപ്ലി സൗത്ത്, ആഹ എന്നീ പ്ലാറ്റ്ഫോമുകളിലാണ് ചിത്രമെത്തുക. ഒക്ടോബര്‍ 9 മുതൽ ചിത്രത്തിന്‍റെ സ്ട്രീമിങ് ആരംഭിക്കും.

മണ്ടാടി

സൂരി നായകവേഷത്തിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് മണ്ടാടി. തിയെറ്ററുകളിൽ നിന്ന് 150 കോടിയിലധികം രൂപ ചിത്രം കളക്ട് ചെയ്തിരുന്നു. മതിമാരൻ പുകഴേന്തിയാണ് മണ്ടാടി സംവിധാനം ചെയ്തിരിക്കുന്നത്. മഹിമ നമ്പ്യാരാണ് നായിക. ഒക്റ്റോബർ 8 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്.

ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ

സംഗീത് പ്രതാപിനെയും ഷറഫുദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കിയ ചിത്രമാണ് 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'. സമ്മിശ്ര പ്രതികരണത്തോടെ തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രം ഒക്റ്റോബർ 15 മുതൽ മനോരമ മാക്സിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിക്കും.

ഐസ്

മനു അശോകൻ സംവിധാനം ചെയ്ത വെബ് സീരിസാണ് ഐസ്. നിഖില വിമൽ, സാനിയ അയ്യപ്പൻ, ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സീരീസ് ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. തിരക്കഥ രചിച്ചത് ബോബി സഞ്ജയ് ആണ്. മലയാളം, തമിഴ്, തെലുങ്ക, ഹിന്ദി ഭാഷകളിലാണ് സീരീസ് റിലീസ് ചെയ്യുന്നത്. ഒക്റ്റോബർ 9 മുതൽ സോണി ലിവിലൂടെ റിലീസ് ചെയ്യും.

logo
Metro Vaartha
www.metrovaartha.com