ധ്യാൻ ശ്രീനിവാസനും സണ്ണി വെയ്‌നും ഒന്നിക്കുന്ന 'ത്രയം'; ട്രെയിലർ എത്തി

ചിത്രം ഒക്ടോബർ 25-ന് തിയേറ്ററുകളിൽ എത്തും

അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്ത് നിർമ്മിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ചിത്രം 'ത്രയ'ത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രം ഒക്ടോബർ 25-ന് തിയേറ്ററുകളിൽ എത്തും. ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

പ്രേക്ഷക പ്രശംസ ഏറെ ലഭിച്ച ഗഗനാചാരിയ്ക്ക് ശേഷം അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ത്രയം' നിയോ- നോയിർ ജോണറിൽ എത്തുന്ന ചിത്രത്തിൽ രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, കാർത്തിക് രാമകൃഷ്ണൻ, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com