
ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയ നായികാനായകന്മാരായിരുന്നു, ഇളയ ദളപതി വിജയും തൃഷയും. ഈ കോമ്പിനേഷനില്‍ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങി. ഗില്ലി, തിരുപ്പാച്ചി, കുരുവി തുടങ്ങിയ ചിത്രങ്ങളില്‍ ഈ ജോഡിയെ പ്രേക്ഷകര്‍ മനസ് നിറഞ്ഞു സ്വീകരിച്ചു. ഇപ്പോഴിതാ വിജയും തൃഷയും വീണ്ടും ഒരുമിക്കുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണു തൃഷ വിജയ്‌ക്കൊപ്പം എത്തുന്നത്. ഇരുവരും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. വിജയുടെ അറുപത്തിയേഴാമതു ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, പ്രിയ ആനന്ദ്, മിസ്‌ക്കിന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മനോജ് പരമഹംസ. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് എസ് ലളിത്കുമാറാണു ചിത്രം നിര്‍മിക്കുന്നത്.