മലമുകളിൽ രണ്ടു പെൺകുട്ടികൾ: 'തുടക്കം' പുതിയ പോസ്റ്റർ

വിസ്മയ മോഹൻലാൽ നായികയായ ജൂഡ് ആന്തണി ജോസഫ് ചിത്രം ‘തുടക്കം’, പുതിയ പോസ്റ്റർ എത്തി
Thudakkam poster Vismaya Mohanlal Jude Anthony Joseph

തുടക്കം - പുതിയ പോസ്റ്റർ

Updated on

പച്ചപ്പുല്ലുകളാൽ നിറഞ്ഞ ഒരു മലമുകളിൽ ഒരു നായയുമായി ഓടുന്ന രണ്ടു പെൺകുട്ടികൾ. സൂക്ഷിച്ചു നോക്കിയാൽ അതിലൊരാളെ മനസിലാകും- വിസ്മയ മോഹൻലാൽ. ആശിർവാദ് സിനിമാമ്പിന്‍റെ ബാനറിൽ ആന്‍റെണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്ററാണിത്.

നേരത്തേ സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ് വ്യക്തമാക്കിയിരുന്നു- ''സാധാരണ കുടുംബ ചിത്രം മാത്രമാണു തുടക്കം''.

അതിനോട് ചേർന്നു പോകുന്നതാണ് പുതിയ പോസ്റ്ററും. വിസ്മയാ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിലൂടെ മറ്റൊരു പുതുമുഖത്തെയും അവതരിപ്പിക്കുന്നുണ്ട്- ആശിഷ് ജോ ആന്‍റണി. എമ്പുരാൻ സിനിമയിൽ നിർണായകമായ ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു ആശിഷ്.

മെഗാ ഹിറ്റായ 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് അണിയിച്ചൊരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നു. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം ജോമോൻ ടി. ജോൺ, എഡിറ്റിങ് ചമൻ ചാക്കോ.

logo
Metro Vaartha
www.metrovaartha.com