കാത്തിരിപ്പുകൾക്ക് വിരാമം...; 'തുറമുഖം' തിയറ്ററുകളിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു (വീഡിയോ)

നിർമ്മിതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് തന്‍റെ ഔദ്യോഗിക ഫേയ്സ് ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചത്
കാത്തിരിപ്പുകൾക്ക് വിരാമം...; 'തുറമുഖം' തിയറ്ററുകളിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു (വീഡിയോ)

ആരാധകരുടെ നീണ്ട കാത്തിരുപ്പിന് വിരാമമിട്ട് നിവിന്‍ പോളിയെ (nivin pauly) കേന്ദ്ര കഥാപാത്രമാക്കി രാജീവ് വരി സംവിധാനം ചെയ്ത ' തുറമുഖം' (thuramukham) തീയറ്ററുകളിലെത്തുന്നു. നിർമ്മിതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് തന്‍റെ ഔദ്യോഗിക ഫേയ്സ് ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചത്. മാർച്ച് പത്തിനാണ് ചിത്രത്തിന്‍റെ റിലീസ്. 'എല്ലാ തടസങ്ങളും മാറ്റികൊണ്ട് തുറമുഖം എത്തുന്നു. മാർച്ച് പത്ത് മുതൽ മാജിക്ക് ഫ്രെയിംസ് തീയറ്ററുകളിൽ എത്തിക്കുന്നു..' എന്ന് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ലിസ്റ്റിന്‍ കുറിച്ചു.

2021 മെയ്യിൽ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡ് കരണം റിലീസ് തീയതി മാറ്റിവച്ചു. പിന്നീടും സാങ്കേതിക തകരാറുകളും മറ്റ് പല കാരണങ്ങളാലും തീയതി വാണ്ടും നീണ്ടു പോവുകയായിരുന്നു.

1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. ചിത്രത്തിൽ മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com