തുറമുഖം വെള്ളിയാഴ്ച തിയെറ്ററുകളിൽ

തുറമുഖം വെള്ളിയാഴ്ച തിയെറ്ററുകളിൽ

മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണു ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്
Published on

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം വെള്ളിയാഴ്ച തിയെറ്ററുകളിലെത്തും. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണു ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. നാൽപതുകളിലെ കൊച്ചി തുറമുഖത്തിന്‍റെ കഥ പറയുന്ന ചിത്രത്തിൽ നിവിൻ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്നുണ്ട്.

1962 വരെ നിലനിന്നിരുന്ന ചാപ്പ വിഭജനസമ്പ്രദായവും അതു നിർത്തലാക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണു സിനിമയുടെ പ്രമേയം. ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണു ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. രാജീവ് രവി തന്നെയാണു ചിത്രത്തിന്‍റെ ‌ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രചന ഗോപൻ ചിദംബരം.

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തെക്കേപ്പാട്ട് ഫിലിംസിന്‍റെയും ക്വീൻ മേരി മൂവിസിന്‍റെയും ബാനറിൽ സുകുമാരൻ തെക്കേപ്പാട്ട്, ജോസ് തോമസ് എന്നിവരാണു നിർമാണം.

logo
Metro Vaartha
www.metrovaartha.com