തിയെറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കണം: സാധാരണക്കാരന് താങ്ങാനാവില്ലെന്ന് സല്‍മാന്‍ ഖാന്‍

കര്‍ണാടക സര്‍ക്കാരിനെ മാതൃകയാക്കണമെന്നും ബോളിവുഡ് താരം
Ticket prices should be reduced: Salman Khan says common man cannot afford it

രശ്‌മിക മന്ദാനയും സൽമാൻ ഖാനും

Updated on

ടിക്കറ്റ് നിരക്കും തിയെറ്ററുകളില്‍ നിന്ന് നല്‍കുന്ന ഭക്ഷണ സാധനങ്ങളുടെ നിരക്കും കുറയ്ക്കണമെന്ന് നടന്‍ സല്‍മാന്‍ ഖാന്‍. കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കിയത് പോലെ ടിക്കറ്റുകള്‍ക്ക് പരമാവധി 200 രൂപ നിരക്ക് രാജ്യം മുഴുവന്‍ പ്രഖ്യാപിക്കണമെന്നും താരം ആവശ്യപ്പെട്ടു.

താന്‍ നായകനായെത്തുന്ന സിക്കന്ദര്‍ മൂവിയുടെ പ്രമോഷനിടെയാണ് താരം അമിത ടിക്കറ്റ് നിരക്കിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്ത് ആവശ്യത്തിന് സിനിമാ തീയറ്ററുകള്‍ ഇല്ലെന്നും തന്‍റെ പുതിയ സിനിമ 6000 സ്‌ക്രീനുകളില്‍ മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും സല്‍മാന്‍ പറഞ്ഞു.

രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രം ഈദ് റിലീസായാണ് തീയെറ്ററുകളില്‍ എത്തുന്നത്. സത്യരാജ് ഒരു ഇടവേളയ്ക്ക് ശേഷം ഹിന്ദിയില്‍ വില്ലനായെത്തുന്നെന്ന പ്രത്യേകതയും ഉണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com