

ടിനി ടോം
അനുകരണത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റി ഇന്ന് മലയാള സിനിമയിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള നടനാണ് ടിനി ടോം. ഇപ്പോഴിതാ സ്റ്റോജ് ഷോക്കിടെ മോഹൻലാലിനെ അനുകരിച്ച് എയറിലായിരിക്കുകയാണ് ടിനി ടോം. കഴിഞ്ഞ ദിവസം നടന്ന ചെങ്ങന്നൂര്‍ പെരുമ 2026 ല്‍ നിന്നുള്ള ടിനി ടോമിന്‍റെ മിമിക്രിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എമ്പുരാനിലെ മോഹന്‍ലാലിന്‍റെ നടത്തമാണ് ടിനി വേദിയിൽ അനുകരിച്ചത്. എന്നാല്‍ ഒട്ടും നിലവാരമില്ലാത്തതാണ് ടിനിയുടെ അനുകരണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് കമന്‍റുകളുമായി എത്തുന്നത്.
പാട്ടില്ലായിരുന്നെങ്കിൽ തനി അച്യുതാനന്ദനെന്നും സുരേഷ് ഗോപിയെ പോലെയുണ്ടെന്നുമൊക്കെ കമന്‍റുകളുയർന്നു. ടിനി ടോമിനോട് ആരെങ്കിലും ഇത് 2026 ആണെന്ന് പറഞ്ഞുകൊടുക്കൂ എന്നും ടിനി ടോമിനെ പോലെ തന്നെ ഉണ്ടെന്നും ഇതിലും ഭേദം ലാലേട്ടനെ കൊണ്ട് ടിനി ടോമിനെ അനുകരിപ്പിക്കുന്നതായിരുന്നു എന്നുമൊക്കെയാണ് നെറ്റിസൺസ് പറയുന്നത്.