ചേട്ടനൊപ്പം ക്ലാപ്പടിച്ച് തുടങ്ങി, ടൊവിനോ തോമസിന്‍റെ 'മുൻപേ' ഷൂട്ടിങ് ആരംഭിച്ചു

പ്രശസ്ത ചിത്രസംയോജകനായ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം മേഘനയാണ് നായികയായി എത്തുന്നത്
tovino thomas movie munpe shooting started

ചേട്ടനൊപ്പം ക്ലാപ്പടിച്ച് തുടങ്ങി, ടൊവിനോ തോമസിന്‍റെ 'മുൻപേ' ഷൂട്ടിങ് ആരംഭിച്ചു

Updated on

ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം മുൻപേ ചിത്രീകരണം ആരംഭിച്ചു. പ്രശസ്ത ചിത്രസംയോജകനായ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം മേഘനയാണ് നായികയായി എത്തുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ ഊട്ടിയിലെ ഗ്ലെൻ മോറിലാണ് ഷൂട്ടിങ് ആരംഭിച്ചത്.

ടൊവിനോ തോമസ് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടു. ഡോൾവിൻ കുര്യാക്കോസും അഭിനവ് മെഹ്റോത്രയും സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ ടൊവിനോ തോമസും സഹോദരൻ ടിങ്സ്റ്റൺ തോമസും ചേർന്നു ഫസ്റ്റ് ക്ലാപ്പും നൽകി. പനോരമ സ്റ്റുഡിയോസ് ഇൻ അസോസിയേഷൻ വിത്ത് തീയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ കുമാർ മങ്ങാട്ട് പഥക്ക്, അഭിക്ഷേക് പഥക്ക്, ടൊവിനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിങ്സ്റ്റൺ തോമസ് എന്നിവരാണ് നിർമാതാക്കൾ. കോ പ്രൊഡ്യൂസേർസ് - രാജേഷ് മേനോൻ, ജി. ഗോകുൽനാഥ്. കിയേറ്റീവ് പ്രൊഡ്യൂസർ -അഭിനവ് മെഹ്റോത്ര. സി.എഫ് ഓ - രവി ഓത്തി.

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയമായ ഫുട്ടേജ് എന്ന ചിത്രത്തിനു ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുൻപേ. നീലഗിരിക്കുന്നുകളുടെ താഴ്‌വരയിലെ ഒറ്റപ്പെട്ട ഒരു തടാകത്തിനോട് ചേർന്ന "ഒരിടം" എന്ന സ്ഥലത്ത് തൊണ്ണൂറ് കാലഘട്ടത്തിലാണ് ഈ ചിത്രത്തിന്‍റെ കഥ നടക്കുന്നത് . ഭാര്യാ ഭർത്താക്കന്മാരായ റോയ്സ്, റാണി എന്നിവരുടെ വ്യത്യസ്ഥമായ ഒരു പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. താളപ്പിഴകളിലൂടെ മാത്രം സഞ്ചരിക്കുന്ന റോയ്സിന്‍റെ ദാമ്പത്യ ജീവിതത്തിൽ റാണിയുടെ സാന്നിധ്യത്തിലൂടെയുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. ടൊവിനോ തോമസിന്‍റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ഇതിലെ റോയ്സ്.

ബെംഗളൂരിൽ സ്ഥിര താമസമുള്ള ആലപ്പുഴ സ്വദേശിനിയായ മേഘന മികച്ച നർത്തകിയാണ്. നൃത്തരംഗത്തെ പ്രാവീണ്യമാണ് മേഘനയെ ഇപ്പോൾ ബിഗ് സ്‌ക്രീനിലെത്തിച്ചതും ഈ ചിത്രത്തിലെ റാണിയെ അവതരിപ്പിക്കുവാൻ സാഹചര്യമൊരുക്കിയതും. വിനയ് ഫോർട്ട്, വിജയരാഘവൻ, ഷഹീർ മുഹമ്മദ്, ഉത്തരാരാമ കൃഷ്ണൻ, കിരൺ പീതാംബരൻ, ആഷ്‌ലി ഐസക്ക്, രാകേഷ് ഉഷാർ എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ് . ടീനാ തോമസ് ഈ ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നു. സംഗീതം- റെക്സ് വിജയൻ-.ജിച്ചു ജോയ്. ഛായാഗ്രഹണം- ഷിനോസ് . എഡിറ്റിംഗ് - സൈജു ശ്രീധരൻ. പ്രൊഡക്‌ഷൻ ഡിസൈൻ- ദിലീപ് നാഥ്. സിങ്ക് സൗണ്ട്- വൈശാഖ് ബി.വി. സൗണ്ട് മിക്സ് - സിനോയ് ജോസഫ്.

മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്‌റ്റ്യും ഡിസൈൻ-ധന്യാ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ മാനേജേഴ്‌സ്- വിശ്വപ്രകാശ്, സോബൻ . പ്രൊഡക്ഷൻ എക്സികുട്ടീവ്- പ്രതാപൻ കല്ലിയൂർ. പ്രൊഡക്‌ഷൻ കൺടോളർ- റിച്ചാർഡ്. അസ്സോസ്സിയേറ്റ് പ്രൊഡ്യൂസർ- കമലേഷ് കുമാർ. ലൈൻ പ്രൊഡ്യൂസർ- അബിൻ. ഈ എ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രിനിഷ് പ്രഭാകരൻ. സ്റ്റിൽസ്- സാബി ഹംസ. ആക്ഷൻ - ഫീനിക്സ് പ്രഭു. ഡിസൈൻ-കിഷോർ ഗോപി, അനന്തു ചന്ദ്രബാബു . വേൾഡ് വൈഡ് റിലീസ്-പനോരമ സ്റ്റുഡിയോസ് . വാഴൂർ ജോസ് .

logo
Metro Vaartha
www.metrovaartha.com