ഇന്ത്യക്കാരെക്കൊണ്ട് പൊറുതിമുട്ടി? ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് 'ടോക്സിക്' നടി

നടിയും മോഡലുമായ ബിയാട്രിസ് ടൗഫെൻബാക്ക്രയാണ് ടീസറിൽ എത്തിയത്
Toxic actor Beatriz Taufenbach deletes Insta

ഇന്ത്യക്കാരെക്കൊണ്ട് പൊറുതിമുട്ടി? ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് 'ടോക്സിക്' നടി

Updated on

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യാഷ് ചിത്രം ടോക്സിക്കിന്‍റെ ടീസർ പുറത്തുവന്നതിനു പിന്നാലെ വലിയ ചർച്ചകളാണ് നടക്കുന്നത്. യാഷിന്‍റെ പിറന്നാൾ ദിനത്തിലായിരുന്നു ടീസർ പുറത്തുവന്നത്. യാഷിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീനിൽ ലൈംഗിക ചുവയുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയതാണ് വലിയ വിമർശനങ്ങൾക്ക് കാരണമായത്. പിന്നാലെ സീനിൽ അഭിനയിച്ച നടിയെക്കുറിച്ചും ചർച്ചകൾ ഉയർന്നു.

നടിയും മോഡലുമായ ബിയാട്രിസ് ടൗഫെൻബാക്ക്രയാണ് ടീസറിൽ എത്തിയത്. ഇപ്പോൾ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് ബിയാട്രിസ്. ചിത്രത്തിന്റെ സംവിധായിക ഗീതു മോഹൻദാസ് ബിയാട്രിസിനെ ടാഗ് ചെയ്ത് പോസ്റ്റ് പങ്കുവച്ചതോടെ താരത്തിന്‍റെ അക്കൗണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. പിന്നാലെയാണ് അക്കൗണ്ട് കാണാതായത്.

ടീസറിൽ യാഷിനൊപ്പം ബോൾഡ് രംഗങ്ങളിലുള്ള നടി നതാലി ബേൺ എന്ന യുക്രൈൻ– അമേരിക്കൻ നടിയാണ് എന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാൽ നതാലി അല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സംവിധായിക ഗീതു മോഹൻദാസ് തന്നെ രംഗത്തെത്തുകയായിരുന്നു. ‘ഈ സുന്ദരിയാണ് എന്റെ സെമിത്തേരി ഗേൾ’ എന്നു പറഞ്ഞ് ഗീതു ബിയാട്രിസിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു. അതിനിടെ ടീസറിനെതിരെ രൂക്ഷ വിമർശനമാണ് പല ഭാഗത്തു നിന്നും ഉയരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com