

ഗീതു മോഹൻദാസ്
യാഷ് നായകനായെത്തുന്ന ഗീതു മോഹൻദാസ് ചിത്രം ടോക്സിക്കിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു. മാസും ആക്ഷനും സെക്സുമെല്ലാം ചേർന്നുള്ളതാണ് ടീസർ. ഗീതു മോഹൻ ദാസിന്‍റെ മുൻ നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ടാണ് വിമർശനം.
ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗീതു. റിമ കല്ലിങ്കൽ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത റീലിന്‍റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഗീതുവിന്‍റെ പ്രതികരണം. "സ്ത്രീകളുടെ ലൈംഗികാനന്ദം, കൺസെന്‍റ്, അധികാരത്തെ നിയന്ത്രിക്കുന്ന രീതി എന്നിവയെക്കുറിച്ച് ആളുകൾ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ചിൽ ചെയ്യുകയാണ്''- എന്നാണ് ഗീതുവിന്‍റെ പ്രതികരണം.
മുൻപ് സ്ത്രീവിരുദ്ധമെന്ന് പറഞ്ഞ് കസബ എന്ന സിനിമക്കെതിരേ പാർവതിയും ഗീതുവും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ടോക്സിക്കിന്‍റെ ടീസർ പുറത്ത് വന്നതിനു പിന്നാലെ നിഥിൻ രൺജി പണിക്കർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതിനുള്ള പരോക്ഷ മറുപടിയാണ് ഇതെന്ന നിലയിലും ഗീതുവിന്‍റെ പ്രതികരണത്തെ വിലയിരുത്തുണ്ട്.