ടോക്സിക്കിന് വീണ്ടും തിരിച്ചടി; ഒടിടി റിലീസിനൊരുങ്ങവെ ചിത്രം ലീക്ക‍ായി!

18 പ്ലസ് അഡൽറ്റ് റേറ്റിങ്ങിൽ 'എ' സർട്ടിഫിക്കറ്റോടെയാണ് ചിത്രം തിയെറ്ററുകളിലെത്തിയത്
toxic movie leak unrated version surfaces online ahead of ott release

ടോക്സിക്കിന് വീണ്ടും തിരിച്ചടി; ഒടിടി റിലീസിനൊരുങ്ങവെ ചിത്രം ലീക്ക‍ായി!

Updated on: 

യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് സിനിമയുടെ എച്ച്ഡി പ്രിന്‍റ് ഇന്‍റർനെറ്റിൽ ലീക്കായി. ചിത്രത്തിന്‍റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട നടപടികൾ അന്തിമഘട്ടത്തിൽ നിൽക്കവെയാണ്, സെൻസർ ചെയ്യാത്ത 'അൺകട്ട്' പതിപ്പ് ടെലഗ്രാം ഉൾപ്പെടെയുള്ള സൈറ്റുകളിൽ പ്രചരിക്കുന്നത്.

18 പ്ലസ് അഡൽറ്റ് റേറ്റിങ്ങിൽ 'എ' സർട്ടിഫിക്കറ്റോടെയാണ് ചിത്രം തിയെറ്ററുകളിലെത്തിയത്. അതിനാൽ ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ്സുകളിൽ നിന്നും വലിയ വരുമാനം ലഭിക്കില്ല. ഇത് മറികടക്കാനും നഷ്ടം കുറയ്ക്കാനുമായി ഒടിടിക്ക് ചിത്രത്തിന്‍റെ പുതിയൊരു പതിപ്പ് എഡിറ്റ് ചെയ്ത് വച്ചിരുന്നു. ഇതാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാവുന്ന വിധം സീനുകൾ കുറച്ചാണ് പുതിയ പതിപ്പ് എഡിറ്റ് ചെയ്തിരുന്നത്. സിനിമ തിയെറ്ററിലെത്തും മുൻപ് ഒടിടിയിൽ 150 കോടി വാഗ്ദാനമുണ്ടായിരുന്ന ടോക്സിക്കിന് ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ 30 കോടി മാത്രമായി കുറഞ്ഞിരുന്നു. സീ ഫൈവാണ് ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

റിലീസ് ദിനത്തിൽ ഇന്ത്യയിൽ നിന്ന് മാത്രം 101.10 കോടി രൂപ കലക്ഷൻ നേടി മികച്ച തുടക്കം കുറിച്ചെങ്കിലും മോശം പ്രതികരണങ്ങൾ മൂലം പിന്നീടങ്ങോട്ട് കലക്ഷൻ വളരെ കുറവായിരുന്നു. ആഗോള തലത്തിൽ 350 കോടിക്കടുത്ത് മാത്രമേ ചിത്രത്തിന് കലക്ഷൻ നേടാൻ കഴിഞ്ഞുള്ളൂ.

logo
Metro Vaartha
www.metrovaartha.com