‘മതവികാരം വ്രണപ്പെടുത്തി’; ഗീതു മോഹൻദാസ് - യഷ് ചിത്രം ടോക്‌സിക്കിനെതിരേ ക്രിസ്ത്യൻ സംഘടനയുടെ പരാതി

ദ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ ആണ് പരാതിയുമായി രംഗത്തെത്തിയത്
toxic teaser complaint christian organization

‘മതവികാരം വ്രണപ്പെടുത്തി’; ഗീതു മോഹൻദാസ് - യഷ് ചിത്രം ടോക്‌സിക്കിനെതിരേ ക്രിസ്ത്യൻ സംഘടനയുടെ പരാതി

Updated on

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന പാൻ- ഇന്ത്യൻ ചിത്രം ടോക്‌സിക്കിനെതിരേ വീണ്ടും പരാതി. ദ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ ആണ് പരാതിയുമായി രംഗത്തെത്തിയത്. ഫിലിം ചേംബർ, കർണാടക ചീഫ് സെക്രട്ടറി, സെൻസർ ബോർഡ് എന്നിവർക്കാണ് സംഘടന പരാതി നൽകിയത്.

ചിത്രത്തിന്റെ ടീസർ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് പരാതിയുടെ ഉള്ളടക്കം. ടീസറിലെ ഇന്റിമേറ്റ് രംഗങ്ങൾ ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേലിന്റെ പ്രതിമയ്ക്കുമുന്നിലുമാണെന്നാണ് പരാതിയിൽ പറയുന്നു. ടീസറിന്റെ ഉള്ളടക്കത്തിനെതിരേ നേരത്തേയും പരാതി ഉയർന്നിരുന്നു.

ടീസർ യൂട്യൂബിൽനിന്ന് ഉടൻ നീക്കം ചെയ്യണമെന്നും ഏതാനും സീനുകൾ മാറ്റണമെന്നുമാണ് പരാതിയിൽ ആവശ്യം ഉയരുന്നു. നേരത്തെ, ചിത്രത്തിനെതിരേ കർണാടക വനിതാ കമ്മിഷനും സെൻസർ ബോർഡിനും മുന്നിൽ പരാതി എത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com