'പുരട്ചി തലൈവർ എംജിആർ' ഒരുങ്ങുന്നു: ജയലളിതയാകാൻ തെന്നിന്ത്യൻ താരറാണി?

ഇതുസംബന്ധിച്ച് തൃഷയുമായി ചർച്ച നടക്കുന്നതായി ചിത്രത്തിൽ എംജിആറായി വേഷമിടുന്ന നടൻ കെ.എം. ബഷീർ വെളിപ്പെടുത്തി
Trisha As Jayalalitha In MGR Biopic

തൃഷ, ജയലളിത

Updated on: 

നടനും രാഷ്ട്രീയ നേതാവുമായ എം.ജി. രാമചന്ദ്രന്‍റെ (എംജിആർ) ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ്നാട് മുൻ മുഖ‍്യമന്ത്രിയും നടിയുമായ ജയലളിതയായി വേഷമിടാൻ തെന്നിന്ത‍്യൻ താരറാണി തൃഷയെ പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് തൃഷയുമായി ചർച്ച നടക്കുന്നതായി ചിത്രത്തിൽ എംജിആറായി വേഷമിടുന്ന നടൻ കെ.എം. ബഷീർ വെളിപ്പെടുത്തി.

'പുരട്ചി തലൈവർ എംജിആർ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയലളിതയെ സ്ക്രീനിൽ അവതരിപ്പിക്കാനുള്ള താത്പര‍്യം തൃഷ നേരത്തെ തന്നെ വ‍്യക്തമാക്കിയിരുന്നു. എന്നാൽ ചിത്രത്തിൽ തൃഷ അഭിനയിക്കുമോയെന്ന കാര‍്യത്തിൽ ഔദ‍്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല.

തൃഷ അഭിനയിച്ചാൽ നന്നായിരിക്കുമെന്നും സിനിമയിലും രാഷ്ട്രീയത്തിലുമുള്ള എംജിആറിന്‍റെ യാത്രയെ ചുറ്റിപ്പറ്റിയുള്ളതായിരിക്കും ഈ സിനിമയെന്നും ജെ.എം. ബഷീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രീയ നേതാക്കളായ എം. കരുണാനിധി, സി.എൻ. അണ്ണാദുരൈ എന്നിവരെ ആസ്പദമാക്കിയുള്ള കഥാപാത്രങ്ങളും ചിത്രത്തിലുണ്ടാകും. ഒക്റ്റോബർ 17ന് ചെന്നൈയിലെ രാമപുരത്ത് വച്ച് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. സംവിധായകനെയും സംഗീത സംവിധായകനെയും ഇതുവരെ പ്രഖ‍്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ തന്നെ പങ്കുവച്ചേക്കും.

logo
Metro Vaartha
www.metrovaartha.com